Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sikkim

സിക്കിമില്‍ കനത്ത മണ്ണിടിച്ചില്‍; നാല് മരണം

യാങ്‌ടോക്: സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പര്‍ റിമ്പിയില്‍ കനത്ത മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പര്‍ റിമ്പിയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയില്‍പ്പെട്ടവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഹ്യൂം നദിക്ക് കുറുകെ താല്‍ക്കാലികമായി […]
Read more

കരസേന ക്യാമ്പിലെ മണ്ണിടിച്ചില്‍; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ദില്ലി: സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ ഉൾപ്പെടെയുള്ള ആറുപേർക്കായാണ് തിരച്ചിൽ. ലെഫ്റ്റനന്‍റ് കേണൽ പ്രീത് പാൽ സന്ധു, ഇദ്ദേഹത്തിന്‍റെ ഭാര്യ ആരതി സന്ധു, മകൾ അമേരാ സന്ധു ഉൾപ്പെടെ ഉള്ളവരെയാണ് കനത്ത മണ്ണിടിച്ചിലിൽ കാണാതെയായത്. തിരച്ചിലിന് എൻഡിആർഎഫിന്‍റെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. പ്രദേശത്തെ വാർത്താ വിനിമയ ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി […]
Read more

സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ട്

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചുങ്താങ്ങില്‍ ഇരുന്നൂറോളം ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ചുങ്താങ്. യാത്രക്കാര്‍ അവിടെയുളള ഒരു ഗുരുദ്വാരയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി റോഡുകൾ തകർന്നു. വാഹനങ്ങള്‍ മണ്ണിനടിയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer