വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; കെഎസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്ഐടി
കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.ഐ.ടി തലവൻ യു. പ്രേമൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ചുമത്തിയ കുറ്റങ്ങളൊന്നും കെ.എസ്.യു പ്രവർത്തകർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം […]
Read more