പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്
തിരുവനന്തപുരം: ആധുനിക പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിന് വേണ്ടി പെട്രോള്‍, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് ഉയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകള്‍ക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരുവർഷത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങള്‍ക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് […]
Read more