ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജം നിർബന്ധമാക്കാൻ സർക്കാർ
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സൗരോർജത്തെ കൂടുതൽ ആശ്രയിക്കാൻ സർക്കാർ നീക്കം. ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകൾക്കൊപ്പം വൈദ്യുതി സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന. പുതിയ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുമ്പോൾ സൗരോർജ സംവിധാനവും സ്റ്റോറേജും നിർബന്ധമാക്കുന്നതാണ് പരിഗണനയിലുള്ളത്. എത്ര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് പദ്ധതി ബാധകമാക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല. വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന അധിക സൗരോർജ വൈദ്യുതി ഉയർന്ന നിരക്കിൽ വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. […]
Read more









