Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sreesanth

ശ്രീശാന്തിനേര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ച് കെസിഎ; കെസിഎല്ലില്‍ പങ്കെടുക്കാം

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ താരം നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം. കെസിഎയുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ കെസിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപാണ് ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ […]
Read more

വിവാദങ്ങളിൽ തളരാതെ ശ്രീശാന്ത്; ഹർഭജനെതിരെയുള്ള വെളിപ്പെടുത്തലുകളും പശ്ചാത്താപമില്ലാത്ത ജയിൽവാസവും

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള ബൗളർമാരിൽ ഒരാളായിരുന്നു എസ്. ശ്രീശാന്ത്. കളം നിറഞ്ഞു കളിക്കുന്ന ശൈലിയും വിക്കറ്റ് എടുത്താലുള്ള അമിതമായ ആവേശവും ശ്രീശാന്തിനെ എന്നും വാർത്തകളിൽ നിർത്തി. എന്നാൽ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരിയായി വിവാദങ്ങളാണ് ശ്രീശാന്തിന്റെ കരിയറിൽ നിഴൽ വീഴ്ത്തിയത്. ഇപ്പോൾ, തന്റെ മുൻ സഹതാരം ഹർഭജൻ സിങ്ങിനെതിരെയും തന്നെ വേട്ടയാടിയ ഒത്തുകളി വിവാദത്തെക്കുറിച്ചും അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. 2008-ലെ ഐപിഎൽ സീസണിൽ ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. അന്ന് […]
Read more

പതിവ് തെറ്റിയില്ല, ടീമില്‍ മലയാളിയുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് കപ്പ് ഉറപ്പ്

അഹമ്മദാബാദ്: അങ്ങനെ ഇത്തവണയും ആ ചരിത്രം തെറ്റിയില്ല. ടീം ഇന്ത്യ ഒരു ലോകകിരീടത്തില്‍ മുത്തമിടണമെങ്കില്‍ ടീമിലൊരു മലയാളി താരം വേണമെന്ന് പറയുന്നത് വെറുതെയല്ല, ഇത്തവണയും അത് സംഭവിച്ചു. 1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി വിശ്വവിജയികളാകുമ്പോഴും ടീമില്‍ ഒരു മലയാളിയുണ്ടായിരുന്നു.കപിലിന്റെ ചെകുത്താന്‍ പടയില്‍ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനില്‍ വാല്‍സനായിരുന്നു. പിന്നീട് ഇന്ത്യ ഒരു ലോകകിരീടം നേടുന്നത് 2007 ടി20 ലോകകപ്പാണ്. അന്ന് ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു ശ്രീശാന്ത്. പിന്നീട് 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും […]
Read more

ശ്രീശാന്തിന് മൂന്നുവർഷത്തെ വിലക്ക്; സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയിൽ നടപടി

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസൺ വിവാദത്തിലെ പ്ര‌സ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യത്തിനു നിരക്കാത്തതും അപമാനകരവുമാണെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്. അതേസമയം സഞ്ജുവിന്റെ അച്ഛൻ സാംസണിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കെസിഎ തീരുമാനിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix