Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: srilanka

പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക

കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ആയിരുന്നു ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. ബോര്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്‌കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. പരമ്പര തുടരാന്‍ തീരുമാനിച്ചെങ്കിലും ഇന്ന് […]
Read more

മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം: ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്. പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ഡല്‍ഹി ഐഐടിയും നിതി […]
Read more

സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം

ചെന്നൈ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിക്രമസിംഗെ സൂം മീറ്റിങ്ങിലൂടെയാണ് ഹാജരായത്. അതേസമയം, കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇടതുസര്‍ക്കാരിനും പ്രസിഡന്റിനുമെതിരെ കോടതിക്ക് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.
Read more

അഴിമതി കേസിൽ ശ്രീലങ്ക മുൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്.
Read more

ഓപ്പറേഷൻ സിന്ധു; നേപ്പാൾ, ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ടുവരും

ഇറാൻ ഇസ്രായേൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതുകൊണ്ടു തന്നെ പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാൻ നിർദേശം നൽകി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ ഇരു രാജ്യങ്ങളിലെ പൗരൻമാരെ കൂടെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദേശം നൽകി. […]
Read more

പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറില്‍ ആദ്യമായി ഒപ്പ വെച്ചു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട ഏഴ് കരാറുകളില്‍ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡന്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും […]
Read more

ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്; മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്; ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു

കൊളംബോ: ശ്രീലങ്കൻ നാവികസേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവയ്പ് നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പുതുച്ചേരി കാരയ്ക്കലിൽ നിന്ന് കടലിലേക്ക് പോയ 13 അംഗ മത്സ്യത്തൊഴിലാളികൾക്ക് നേരെ ഇന്നലെ അർധരാത്രിയോടെ വെടിവയ്പ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. വെടിവയ്പിൽ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു, കൂടാതെ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ജാഫ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ തന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ […]
Read more

ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കുന്നു; ആരോപണവുമായി ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നു എന്ന് വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ. ശ്രീലങ്കയുടെ ഭാഗമായ സമുദ്രത്തിൽ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തടയാൻ ഏതറ്റം വരെയും പോകുമെന്നും ജാഫ്നയിൽ നടന്ന പൊതുയോഗത്തിൽ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെയും 23 പേര് ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ […]
Read more

ടി20 വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം

2024 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് നിര്‍ണായക മത്സരം. ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുക. അതുകൊണ്ടുതന്നെ വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയം വഴങ്ങിയെങ്കിലും പാകിസ്താനെതിരായ മത്സരത്തില്‍ ആധികാരിക ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടിവന്ന ശ്രീലങ്ക അവസാന സ്ഥാനത്താണ്. […]
Read more

Recent News

Advertisement
WhiteswanTV Footer