Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Starlink

സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് അനുവദിച്ചു

ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഔദ്യോഗികമായി അനുവദിച്ചു. കൂടാതെ സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നൽകി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് ഏകീകൃത ലൈസൻസ് നൽകിയിട്ടുണ്ട് എന്നും സേവനം ആരംഭിക്കുന്നതിൽ ഒരു തടസവുമില്ലാത്തവിധം സ്‌പെക്‌ട്രം അനുവദിക്കലിനും ഗേറ്റ്‌വേ നിർമ്മാണത്തിനുമായി നയ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട് എന്നും സിന്ധ്യ വ്യക്തമാക്കി. ജൂലൈയിൽ തന്നെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് […]
Read more

സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍:ആദ്യ ഒരുമാസം സൗജന്യ സേവനം

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും […]
Read more

ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്

ഡൽഹി: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസിനായി കമ്പനി ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നേടിയിട്ടുണ്ട് ഇതോടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് മസ്കിന് മുൻപിലുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന. […]
Read more

ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ചതായി സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000 രൂപയോളം) പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിനെ ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ഫെബ്രുവരിയില്‍ ക്ഷണിച്ചിരുന്നു. നിലവില്‍ 70 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം […]
Read more

Recent News

Advertisement
WhiteswanTV Footer