Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: steel bomb

പാനൂരിൽ സ്റ്റീൽ ബോംബുകളും നാടൻ ബോംബും കണ്ടെത്തി

കണ്ണൂർ: പാനൂരിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ മൂന്ന് ബോംബുകൾ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയൽ പ്രദേശത്തുനിന്നാണ് ബോംബുകൾ പിടിച്ചെടുത്തത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും ആണ് കണ്ടെത്തിയത്. സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ടെന്നും, നാടൻ ബോംബ് പുതുതാണെന്നും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് ബോംബുകൾ സുരക്ഷിതമായി നിർവീര്യമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഈ സ്ഥലത്തിനടുത്തായി ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് തലശേരി എഎസ്പി കിരൺ പി ബി പറഞ്ഞു. ഒളിപ്പിച്ച നിലയിലുള്ള വസ്തുകൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix