ആക്സിയം-4 ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ല നാളെ ഇന്ത്യയില്‍
ലഖ്നൗ: 18 ദിവസത്തെ ആക്സിയം-4 ദൗത്യത്തിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നാളെ ഇന്ത്യയിലെത്തും.തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ശുഭാംശു മടങ്ങിവരുന്നതിന്റെ സന്തോഷത്തില്‍ സഹോദരി ശുചി മിശ്രയുടെ വാക്കുകള്‍, കുടുംബം അദ്ദേഹത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തുന്ന അവസരത്തില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. . ഭാര്യ കാമ്ന ശുക്ലയും ആറ് വയസുള്ള മകന്‍ കിയാഷ് ശുക്ലയും ടെക്സസിലെ ഹൂസ്റ്റണില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. […]
Read more