Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sugar

ഹോര്‍മൂസില്‍ കുടുങ്ങി സള്‍ഫ്യൂരിക് ആസിഡും; പഞ്ചസാരയും കിട്ടാതെയാകും

പഞ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ കനത്ത പാചകവാതക ക്ഷാമത്തിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ അടുത്ത പണിയും വരുന്നുവെന്ന് വാര്‍ത്തകള്‍. അടുത്ത ഷോക്ക് തരാന്‍ പോകുന്നത് പഞ്ചസാരയാണ്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കുടുങ്ങിയത് എണ്ണ മാത്രമല്ല, ചില സുപ്രധാന മൂലകങ്ങള്‍ കൂടിയാണ്. ഇതാണ് പഞ്ചസാരയ്ക്കും ‘കെണി’യാകുന്നത്. ‘ആസിഡുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന സള്‍ഫ്യൂരിക് ആസിഡാണ് ഇതില്‍ പ്രധാനി. വളം, കെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മെറ്റല്‍ പ്രോസസിങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിസന്ധി […]
Read more

കൊക്കകോളയില്‍ ഇനി കരിമ്പിന്‍ പഞ്ചസാര മാത്രം, പ്രഖ്യാപനം നടത്തി ട്രംപ്

അമേരിക്കയില്‍ വില്‍ക്കുന്ന കൊക്കകോള ഉല്‍പ്പന്നങ്ങളില്‍ ഇനി മാറ്റം. കൊക്കകോളയിൽ ഇനി മുതൽ കരിമ്പില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാന്‍ കമ്പനി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലുടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ട്രംപിന്റെ പേരും ‘ഷെയര്‍ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കന്‍ ശീതളപാനീയങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പിന്‍ പഞ്ചസാര ഉപയോഗിക്കുമെന്ന […]
Read more

റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഒരിടവേളയ്ക്ക് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് പഞ്ചസാര എത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം പഞ്ചസാരയുടെ വില വര്‍ധപ്പിച്ചിട്ടുണ്ട്. ഒരു കിലോ പഞ്ചസാരയ്ക്ക് 21 രൂപ ആയിരുന്ന സ്ഥാനത്ത് 27 രൂപയാണ് നിലവിലെ വില. ഇനി ആറ് രൂപ കൂടുതല്‍ നല്‍കണം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix