Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോര്‍മൂസില്‍ കുടുങ്ങി സള്‍ഫ്യൂരിക് ആസിഡും; പഞ്ചസാരയും കിട്ടാതെയാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഞ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ കനത്ത പാചകവാതക ക്ഷാമത്തിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ അടുത്ത പണിയും വരുന്നുവെന്ന് വാര്‍ത്തകള്‍. അടുത്ത ഷോക്ക് തരാന്‍ പോകുന്നത് പഞ്ചസാരയാണ്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കുടുങ്ങിയത് എണ്ണ മാത്രമല്ല, ചില സുപ്രധാന മൂലകങ്ങള്‍ കൂടിയാണ്. ഇതാണ് പഞ്ചസാരയ്ക്കും ‘കെണി’യാകുന്നത്. ‘ആസിഡുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന സള്‍ഫ്യൂരിക് ആസിഡാണ് ഇതില്‍ പ്രധാനി. വളം, കെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മെറ്റല്‍ പ്രോസസിങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിസന്ധി പടരുമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. ഇന്ത്യ പോലൊരു കാര്‍ഷിക രാജ്യത്ത് വളം പ്രതിസന്ധി ഉണ്ടാക്കാന്‍ പോകുന്നത് ചില്ലറ ബുദ്ധിമുട്ടുകളാകില്ല.

രാജ്യത്ത് ഉടന്‍ ആരംഭിക്കാനിരിക്കുന്ന കാര്‍ഷിക സീസണിന് മുന്നോടിയായി പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയുണ്ട്. വളം നിര്‍മാണത്തിന് ആവശ്യമായ സള്‍ഫ്യൂരിക്ക് ആസിഡിന്റെ ലഭ്യത കുറവാണ് പ്രധാന തിരിച്ചടി. ഫോസ്‌ഫോറ്റ് റോക്കിനെ ഫോസ്‌ഫോറിക് ആസിഡായി മാറ്റുന്നതിനാണ് സള്‍ഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നത്. ഇത് പരിഹരിക്കാന്‍ ചൈനയോട് സഹായം തേടാനാണ് ഇന്ത്യയുടെ തീരുമാനം. വളം മുടങ്ങിയാല്‍ രാജ്യത്തെ കാര്‍ഷിക ഉല്‍പാദനം കുറയാനും ഭക്ഷ്യക്ഷാമത്തിനും കാരണമായേക്കും.

സള്‍ഫ്യൂരിക്ക് ആസിഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സള്‍ഫര്‍ എന്ന മൂലകം ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ബൈ പ്രൊഡക്റ്റാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഉല്‍പാദനം അമേരിക്കയിലാണെങ്കിലും ഇതിന്റെ 90 ശതമാനവും അവിടെ തന്നെ ഉപയോഗിക്കും. മാത്രവുമല്ല ഉയര്‍ന്ന വിലയും ഗതാഗത ചെലവും കണക്കിലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സള്‍ഫര്‍ വാങ്ങുന്നത്.

രാജ്യാന്തര സമുദ്ര വ്യാപാരത്തിലെ 50 ശതമാനം സള്‍ഫറും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. 420 മില്യണ്‍ ഡോളറിന്റെ സള്‍ഫറാണ് പ്രതിവര്‍ഷം ഇവിടെ നിന്ന് ഇന്ത്യ വാങ്ങുന്നത്. ആകെ ഇറക്കുമതിയുടെ 65%. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചതോടെ സള്‍ഫര്‍ വരവും മുടങ്ങി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചോടെ സള്‍ഫര്‍ ലഭ്യതയും കുറഞ്ഞു.

ഇവിടം കൊണ്ട് പ്രശ്‌നം തീരുന്നില്ല. രാജ്യത്തെ പഞ്ചസാര മില്ലുകള്‍ പഞ്ചസാര ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങളിലൊന്നു കൂടിയാണ് സള്‍ഫ്യൂരിക് ആസിഡ്. കരിമ്പ് ജ്യൂസില്‍ നിന്ന് പഞ്ചസാര വേര്‍തിരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 1.05 ലക്ഷം ടണ്‍ സള്‍ഫ്യൂരിക് ആസിഡ് ആണ് ഇതിന് വേണ്ടി മാത്രം ആവശ്യം. ഒരു സാധാരണ പഞ്ചസാര മില്ലിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ 250 ടണ്‍ സള്‍ഫ്യൂരിക് ആസിഡിന്റെ ആവശ്യമുണ്ട്. നിലവിലെ അവസ്ഥയില്‍ 15-20 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് കമ്പനികളുടെ പക്കലുള്ളത്. ലഭ്യത കുറയുന്നതോടെ വിലയും കൂടുന്നുണ്ട്. ടണ്ണിന് 15,000 രൂപയായിരുന്ന സള്‍ഫ്യൂരിക് ആസിഡിന് 60,000 രൂപ വരെയാണ് വില കൂടിയത്. കാര്യങ്ങള്‍ ഇങ്ങനെ തന്നെ നീണ്ടുപോയാല്‍ പഞ്ചസാരയും കിട്ടാതെയാകും. വലിയ രീതിയിലുള്ള വിലക്കയറ്റമാണ് നമ്മള്‍ ഇന്ത്യക്കാരെ കാത്തിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer