Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hormuz strait

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പൽ തിരിച്ചയച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര പാത ഉപയോഗിച്ച കപ്പലിനെയാണ് ഇറാൻ തിരിച്ചയച്ചത്. ഇറാൻ നിർദേശിച്ച ഷിപ്പിംഗ് പാതയിലൂടെ യാത്ര തുടരണമെന്ന് കപ്പലിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അറിയുന്നു. സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ […]
Read more

എൽപിജിയും പ്രകൃതിവാതകവും എണ്ണയും; ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടന്നു

ടെഹ്റാൻ: ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി റിപ്പോർട്ട്. ഷിപ്പിങ് മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടൊപ്പം, ഇന്ത്യയിലേക്കുള്ള 26 കപ്പലുകൾ കൂടി പേർഷ്യൻ ഉൾക്കടലിൽ കാത്തുകിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന് ശേഷം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ പുരോഗതിയുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലേക്കെത്തുന്ന 30 കപ്പലുകളിൽ പകുതിയിലധികവും എൽപിജി, എൽഎൻജി എന്നിവ വഹിക്കുന്നവയാണ്. കൂടാതെ, എട്ട് ബൾക്ക് കാർഗോ കപ്പലുകളും ഏഴ് ക്രൂഡ് ഓയിൽ […]
Read more

ഒമാനെ ബോംബെറിഞ്ഞ് തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ ഒമാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും, അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “ഒരു രാജ്യത്തെയും ഹോർമുസിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല. അമേരിക്ക ഇവിടെ നിരീക്ഷണം തുടരും. മറ്റുള്ളവരെപ്പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം ഞങ്ങൾക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടി വരും.“- ട്രംപ് പറഞ്ഞു.
Read more

ഹോർമുസ്: നിർണായക നടപടിയുമായി സൗദി, ബദൽപാത വഴി എണ്ണയൊഴുക്കും

സൗദി അറേബ്യ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സം കാരണം നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാൻ സൗദി അരാംകോ ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ വഴി വൻതോതിൽ എണ്ണ കയറ്റുമതി ആരംഭിച്ചു. ദിവസേന 50 ലക്ഷം ബാരലിൽ കൂടുതൽ എണ്ണ കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ആഴ്ചയും ലോകവിപണിയിൽ ഏകദേശം 10 കോടി ബാരൽ എണ്ണയുടെ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴിയാണ് […]
Read more

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നതെന്നും, പ്രത്യേകിച്ച് ചൈനീസ് യുവാൻ ഉപയോഗിക്കുന്ന കപ്പലുകളെയാണ് പ്രധാനമായും നിരീക്ഷിക്കുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇന്ത്യ, യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര ബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിന് മുകളിൽ എത്തി. എണ്ണക്കൊപ്പം വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കളുടെ […]
Read more

ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗത ഇൻഷുറൻസ് 40 ബില്യൺ ഡോളറായി ഉയർത്തി യുഎസ്

വാഷിങ്ടൺ: അമേരിക്ക ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സമുദ്ര ഇൻഷുറൻസ് പരിരക്ഷ 40 ബില്യൺ ഡോളറായി ഉയർത്തി. മാർച്ചിൽ പ്രഖ്യാപിച്ച 20 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇപ്പോൾ വിപുലീകരിച്ചത്. ഗൾഫ് മേഖലയിലെ കപ്പലുകൾക്ക് യുദ്ധ സാഹചര്യത്തിലുള്ള ഇൻഷുറൻസ് നൽകുന്നതിനായി യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ, യുഎസ് സെൻട്രൽ കമാൻഡ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കപ്പലുകൾക്കും ചരക്കുകൾക്കും യന്ത്രസാമഗ്രികൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് പ്രധാന ലക്ഷ്യം. ഇൻഷുറൻസ് കമ്പനി ‘ചബ്ബ്’ ആണ് […]
Read more

ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം

വാഷിങ്ടണ്‍: ഹോർമുസ് സ്ട്രൈറ് 48 മണിക്കൂറിനകം തുറക്കണമെന്ന് ഇറാനോട് അന്ത്യശാസനം നടത്തി ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, ഇറാന്റെ ഇന്ധന-ഊർജ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുള്ള അമേരിക്കയുടെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാനിയൻ മിലിറ്ററി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. ഇറാനെതിരായ യുഎസ് – ഇസ്രായേൽ സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തെ എണ്ണയും വാതകവും ഏകദേശം […]
Read more

യുദ്ധം ഇന്റര്‍നെറ്റും ഇല്ലാതാക്കുമോ? ഭയക്കണം കടലിനടിയില്‍ പതിയിരിക്കുന്ന ദുരന്തം

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍, നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സമുദ്രത്തിനടിയിലെ ഡിജിറ്റല്‍ ലോകം. എണ്ണവിലയും പാചകവാതക പ്രതിസന്ധിയും നേരിട്ടുള്ള ആഘാതങ്ങളാണെങ്കില്‍, അതിനേക്കാള്‍ ഭീകരമായ ഒന്നാണ് കടലിനടിയില്‍ പതിയിരിക്കുന്ന ഒന്നാണ് ‘ഡിജിറ്റല്‍ ബ്ലാക്ക്ഔട്ട്’ ഭീഷണി. ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്ന ചോദ്യം ഇന്ന് ലോകമെങ്ങും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്താണ് ഈ സബ്സീ കേബിളുകള്‍? ലോകത്തെ ഇന്റര്‍നെറ്റ് ഡാറ്റയുടെ 95 […]
Read more

മാസം 30 കപ്പല്‍ വന്നാലും തീരാത്ത പ്രതിസന്ധി; കുറച്ച് നാള്‍ കഷ്ടപ്പെടും

പശ്ചിമേഷ്യൻ യുദ്ധം സമ്മാനിച്ച ഇന്ത്യയിലെ എൽപിജി പ്രതിസന്ധി ഉടനെയൊന്നും തീരില്ലെന്ന് കണക്കുകൾ. ഉപഭോഗം ഓരോ മാസവും കുതിച്ചുകയറുന്നതിനിടെയാണ് അപ്രതീക്ഷിത അടിയായി യുദ്ധവും ഹോർമുസ് പ്രതിസന്ധിയും വിരുന്നുവന്നത്. രണ്ടു ദശാബ്ദം മുൻപ് രാജ്യത്ത് എൽപിജി ഉപഭോഗം 5.35 ലക്ഷം ടണ്ണായിരുന്നത് 2024-25 ആയപ്പോഴേക്കും 32 ലക്ഷം ടണ്ണിനടുത്തായി. നരേന്ദ്ര മോദി സർക്കാർ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം ഗാർഹിക കണക്ഷനുകൾ വ്യാപിപ്പിച്ചത് ഉപഭോഗം കുത്തനെ കൂടാനിടയാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇടിത്തീ പോലെ യുദ്ധവും പാചകവാതക പ്രതിസന്ധിയും കയറിവരുന്നത്. പുതിയ […]
Read more

ഹോര്‍മൂസ് കടന്ന് നന്ദാദേവി ഗുജറാത്ത് തീരത്തെത്തി

ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ എല്‍പിജി വഹിച്ച് കൊണ്ടാണ് നന്ദാദേവി തീരത്തെത്തിയത്. ഇന്നലെ മറ്റൊരു കപ്പലായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍, ഇറാനിയന്‍ നാവികസേനകള്‍ കപ്പലുകള്‍ക്ക് ആവശ്യമായ സുരക്ഷയും സഹായവും നല്‍കിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix