വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ ഒമാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും, അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
“ഒരു രാജ്യത്തെയും ഹോർമുസിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല. അമേരിക്ക ഇവിടെ നിരീക്ഷണം തുടരും. മറ്റുള്ളവരെപ്പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം ഞങ്ങൾക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടി വരും.“- ട്രംപ് പറഞ്ഞു.






