Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hormuz strait

ഹോര്‍മൂസില്‍ കുടുങ്ങി സള്‍ഫ്യൂരിക് ആസിഡും; പഞ്ചസാരയും കിട്ടാതെയാകും

പഞ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ കനത്ത പാചകവാതക ക്ഷാമത്തിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ അടുത്ത പണിയും വരുന്നുവെന്ന് വാര്‍ത്തകള്‍. അടുത്ത ഷോക്ക് തരാന്‍ പോകുന്നത് പഞ്ചസാരയാണ്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കുടുങ്ങിയത് എണ്ണ മാത്രമല്ല, ചില സുപ്രധാന മൂലകങ്ങള്‍ കൂടിയാണ്. ഇതാണ് പഞ്ചസാരയ്ക്കും ‘കെണി’യാകുന്നത്. ‘ആസിഡുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന സള്‍ഫ്യൂരിക് ആസിഡാണ് ഇതില്‍ പ്രധാനി. വളം, കെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മെറ്റല്‍ പ്രോസസിങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിസന്ധി […]
Read more

ഹോര്‍മൂസും കടന്ന് ‘ശിവാലിക്’; ഇതുകൊണ്ട് പ്രശ്‌നം തീരുമോ? നിലവിലെ അവസ്ഥയെന്ത്?

മാസത്തില്‍ 3000 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന ഒരിടനാഴി. ലോകത്തിന്റെ ലോജിസ്റ്റിക്‌സ് സിരാകേന്ദ്രം. ഇന്നും ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഹോര്‍മൂസില്‍ തന്നെയാണ്, പക്ഷേ ഒരു മാസം മുന്ന് വരെയുള്ള അവസ്ഥയിലല്ല ഇന്ന് എന്നുമാത്രം. ഹോര്‍മൂസിന് അക്കരേയും ഇക്കരേയുമുള്ള പശ്ചിമേഷ്യ യൂദ്ധാഗ്നിയില്‍ പൊരിയുകയാണ്. കടലിടുക്കിന് ചുറ്റം യുദ്ധവിമാനങ്ങളുടെ ഇരമ്പലും മിസൈല്‍ വേധ കപ്പലുകള്‍ ആക്രോശവും എപ്പോള്‍ വേണമെങ്കിലും സകലതും ചാരമാക്കാന്‍ പാകത്തില്‍ വെള്ളത്തിനടിയിലെ മൈനുകളും. ലോകം നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ക്ക് പോലും സുരക്ഷിതമായി ഹോര്‍മൂസ് കടക്കാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനിടെയാണ് […]
Read more

ചങ്കൂറ്റം കാണിക്കൂ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കണം: ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുങ്കാറ്റു പോലെ തുടരുന്ന സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എണ്ണക്കപ്പൽ ജീവനക്കാരോട് ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾ സഞ്ചരിക്കണമെന്നും, ഇറാന്റെ നാവികസേന നേരത്തെ തകർത്ത് കഴിഞ്ഞതായതിനാൽ പേടിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇരുവാരങ്ങൾ കഴിഞ്ഞിട്ടും ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും 16 ഓളം എണ്ണക്കപ്പലുകൾ ഇറാന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും, പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു. യുദ്ധ സാഹചര്യത്തിൽ ആഗോള എണ്ണവിപണിയിൽ ബാരലിന് വില […]
Read more

ആഗോള എണ്ണവില 200 ഡോളറിലേക്ക് എത്തുമോ?

മുംബൈ: പശ്ചിമേഷ്യന്‍ യുദ്ധം അന്ത്യമില്ലാതെ തുടരുന്നതിനിടെ ആശങ്കയായി എണ്ണവില. ഇറാഖിലെ ഘോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു. ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന് പിന്നാലെ എണ്ണവില മുകളിലേക്ക് തന്നെയാണ്. നിലവില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 4.47 ഡോളര്‍ അഥവാ 4.86 ശതമാനം ഉയര്‍ന്ന് 96.45 ഡോളറിലെത്തി. തിങ്കളാഴ്ച അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറിലെത്തിയിരുന്നു. ഇത് 2022ന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. […]
Read more

ഹോര്‍മൂസില്‍ മൈനുകള്‍ സ്ഥാപിച്ച് ഇറാന്‍; കപ്പലുകള്‍ തകര്‍ത്തെന്ന് യുഎസ്

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ച ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക. മൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തകര്‍ത്ത കപ്പലുകളുടെ എണ്ണവും ചിത്രവും അമേരിക്ക പുറത്ത് വിട്ടത്. ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്കു പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix