ലിസ്ബൺ: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നേരത്തെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ശനിയാഴ്ച വിവഹം നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ കുടുംബം തള്ളിയതോടെ തൽക്കാലത്തേക്ക് ഇത് കെട്ടടങ്ങിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ മറ്റൊരു സംഭവം ഉണ്ടായി.
ക്രിസ്റ്റ്യാനോയും ജോർജീനയും അദ്ദേഹത്തിന്റെ ജന്മ നാടായ പോർച്ചുഗലിലെ മെദീരയിലെ ഫഞ്ചാൽ പ്രദേശത്തെ കത്തീഡ്രലിൽ വച്ച് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹം. ഇതറിഞ്ഞ് വിവഹം നടക്കുമെന്നു പറഞ്ഞ ശനിയാഴ്ച പള്ളിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ഇതിൽ ആരാധകരും മാധ്യമപ്രവർത്തകരും എല്ലാമുണ്ട്. അന്നേ ദിവസം ഈ പള്ളിയിൽ വച്ച് വിവാഹിതരാകേണ്ട മറ്റൊരു വധുവിനും വരനും ആളുകളുടെ തള്ളിക്കയറ്റത്തിൽ പെട്ടുപോകുകയും ചെയ്തു.
433,000 people showed up unplanned, uninvited for Ronaldo’s wedding 😭💔
— teji🥀 (@mrteji_) August 9, 2026
Huge crowds gathered outside Funchal Cathedral after rumours spread that Cristiano Ronaldo and Georgina Rodriguez were secretly getting married o
When a Rolls-Royce carrying the bride arrived, people… pic.twitter.com/aoew48jahq
കത്തീഡ്രലിൽ, തന്റെ ഇല്ലാത്ത വിവാഹത്തിനു തടിച്ചു കൂടിയ ജനത്തെ കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചിരിയാണ് വന്നത്. ഇതിന്റെ വിഡിയോയ്ക്ക് താഴെ ക്രിസ്റ്റ്യാനോ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടാണ് പ്രതികരിച്ചത്. ആളുകൾ പള്ളിയിലേക്ക് ഇരച്ചെത്തിയതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. തടിച്ചുകൂടിയ ആളുകൾക്ക് മുന്നിലേക്ക് വധു വരൻമാർ വന്നിറങ്ങി. പക്ഷേ അത് ക്രിസ്റ്റ്യാനോയും ജോർജീനയും അല്ലായിരുന്നു എന്നുമാത്രം! ഫാബിയോ- നികോൾ ദമ്പതികളാണ് വിവാഹിതരാകാൻ വേണ്ടി അന്നേ ദിവസം പള്ളിയിൽ ജനക്കൂട്ടത്തിനു മുന്നിൽ വന്നിറങ്ങിയത്.




