Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: suicide case

എൻ എം വിജയന്റെ ആത്മഹത്യയില്‍ കെ സുധാകരന്റെ മൊഴിയെടുത്തു

കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം. വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കെ സുധാകരന്റെ മൊഴിയെടുത്തത്. വിജയൻ കെ സുധാകരനെഴുതിയ കത്തിലെ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. കണ്ണൂർ നാടലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരെത്തെ വയനാട് ഡിസിസി ഓഫീസിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix