സതീശനുമായി അഭിപ്രായ വ്യത്യാസമില്ല: സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിച്ചെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചെന്നും സുകുമാരൻ നായർ പറഞ്ഞു. ഇരുവരും തമ്മിൽ നടത്തിയ പരാമർശങ്ങൾ മറന്നതായും എല്ലാ കാര്യങ്ങളും സംസാരിച്ച് അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ ചില പരാമർശങ്ങൾ നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിച്ചു. അത് തങ്ങൾക്ക് ബോധ്യപ്പെട്ടെന്നും എന്നാൽ കാര്യങ്ങൾ ബോധ്യപ്പെടാൻ അൽപ്പം വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more