പുതുപ്പള്ളിയിൽ എത്തി സണ്ണി ജോസഫ് ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി
കോട്ടയം : കെ കരുണാകരന്റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്പാർച്ചന അർപ്പിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചുമതലയേൽക്കും മുൻപ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി സി വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ , എ.പി അനിൽകുമാർ എന്നിവരും സണ്ണി ജോസേഫിനോടൊപ്പമുണ്ടായിരുന്നു . ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നായിരുന്നു കരുണാകരന്‍റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്‌പാർച്ചന നടത്തിയതിന് പിന്നാലെയുള്ള സണ്ണിയുടെ പ്രതികരണം. അതേസമയം നാളെയാണ് പുതിയ കെപിസിസി […]
Read more