മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ സമസ്തയിലെ ഒരു വിഭാഗത്തിന് എതിർപ്പ്. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് ഇവരുടെ വിമർശനം. രാഷ്ട്രീയ പോരാട്ടത്തിൽ സമസ്തയെ ഉപയോഗിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കാന്തപുരം പോലും ഉപയോഗിക്കാത്ത ചില വാക്കുകൾ മുഖപ്രസംഗത്തിൽ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരാണെന്നും ഇവർ ആരോപിച്ചു. കാന്തപുരത്തെ മുൻനിർത്തി ലക്ഷ്യമിട്ടത് മുസ്ലിം ലീഗിനെയും സർക്കാരിനെയുമാണെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു സുപ്രഭാതത്തിലെ […]
Read more







