കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ സമസ്തയിലെ ഒരു വിഭാഗത്തിന് എതിർപ്പ്. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് ഇവരുടെ വിമർശനം.
രാഷ്ട്രീയ പോരാട്ടത്തിൽ സമസ്തയെ ഉപയോഗിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കാന്തപുരം പോലും ഉപയോഗിക്കാത്ത ചില വാക്കുകൾ മുഖപ്രസംഗത്തിൽ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരാണെന്നും ഇവർ ആരോപിച്ചു. കാന്തപുരത്തെ മുൻനിർത്തി ലക്ഷ്യമിട്ടത് മുസ്ലിം ലീഗിനെയും സർക്കാരിനെയുമാണെന്നും വിമർശനമുണ്ട്.
മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു സുപ്രഭാതത്തിലെ മുഖപ്രസംഗം. സമുദായത്തിനകത്തെ വിഷയത്തിൽ കാന്തപുരം പറഞ്ഞ കാര്യങ്ങളെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചിരുന്നു.
ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത വി ഡി സതീശൻ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനെതിരെയും മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞതും പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ മുസ്ലിം അനുകൂല പ്രതിച്ഛായ മാറ്റാനുള്ള ശ്രമമാണിതെന്നും മുഖപ്രസംഗം ആരോപിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ തർക്കങ്ങളിൽ സമസ്തയെ വലിച്ചിഴയ്ക്കരുതെന്ന നിലപാടിലാണ് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ.





Finally a site that doesn’t lag during peak hours. The gameplay is fluid and the rewards are fair. Highly recommend phjiliph6 to everyone.
Finally a site that doesn’t lag during peak hours. The gameplay is fluid and the rewards are fair. Highly recommend phjiliph6 to everyone.