Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: samastha

മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ സമസ്തയിലെ ഒരു വിഭാഗത്തിന് എതിർപ്പ്. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് ഇവരുടെ വിമർശനം. രാഷ്ട്രീയ പോരാട്ടത്തിൽ സമസ്തയെ ഉപയോഗിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കാന്തപുരം പോലും ഉപയോഗിക്കാത്ത ചില വാക്കുകൾ മുഖപ്രസംഗത്തിൽ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരാണെന്നും ഇവർ ആരോപിച്ചു. കാന്തപുരത്തെ മുൻനിർത്തി ലക്ഷ്യമിട്ടത് മുസ്ലിം ലീഗിനെയും സർക്കാരിനെയുമാണെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു സുപ്രഭാതത്തിലെ […]
Read more

‘മര്യാദയ്ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സമസ്ത മുഖപത്രമായ സുപ്രഭാതം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് എഡിറ്റോറിയൽ ആരോപിക്കുന്നു. കാന്തപുരത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള പ്രതികരണമാണെന്നും ലേഖനം വിമർശിക്കുന്നു. സതീശന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളും എഡിറ്റോറിയൽ […]
Read more

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ സ്ത്രീവിരുദ്ധം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള നിർദേശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

‘സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തത്’; വിമർശിച്ച് കെ കെ ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും ശൈലജ വിമർശിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഇന്ന് മികച്ച വിദ്യാഭ്യാസം നേടുകയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കൊപ്പം ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, […]
Read more

ദീനിൻ്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കും; കാന്തപുരത്തെ പിന്തുണച്ച് ഇകെ വിഭാഗം

മലപ്പുറം: സ്ത്രീകളെ കുറിച്ചുള്ള കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം. ഇസ്‌ലാാമിന്റെ വ്യവസ്ഥകള്‍ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തില്‍ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിര്‍വാഹമുള്ളൂ. വിശ്വാസിയുടെ […]
Read more

അന്യപുരുഷൻമാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുത്; മതപരമായ ചട്ടക്കൂട് വേണമെന്ന് കാന്തപുരം

കോഴിക്കോട്‌: ഇസ്സാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്‍മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരുന്നത് തടയണം. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസുകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്ന തലക്കെട്ടോടെയാണ് സമസ്തയുടെ പ്രസ്താവന. ഇസ്ലാമിക ആഘോഷ്ങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് […]
Read more

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. ആലിക്കുട്ടി മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പിന്നീട് അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും […]
Read more

വഖഫ് ബോര്‍ഡ് നിയമന വിവാദം; രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗവും

കോഴിക്കോട്: വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം രംഗത്ത്. സർക്കാർ നിലപാട് ദുരൂഹമാണെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം യുഡിഎഫിന്റെ മുൻ നിലപാടിന് വിരുദ്ധമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന മുസ്‌ലിം ലീഗിന്റെ അവകാശവാദത്തിനും ഇത് തിരിച്ചടിയാണെന്നും വിമർശനമുണ്ട്. ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും കാന്തപുരം വിഭാഗം ആരോപിച്ചു. […]
Read more

വഖഫ് ബോർഡ് നിയമന വിവാദം; സർക്കാർ നിലപാടിനെതിരെ സമസ്ത മുഖപത്രം

മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സർക്കാരിന്റെ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതാണെന്നും എഡിറ്റോറിയലിൽ പറയുന്നു. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രധാന വിമർശനം. ഹർജിക്കാരുടെ വാദങ്ങൾ സർക്കാർ അഭിഭാഷകൻ അംഗീകരിച്ചതായി തോന്നുന്നുവെന്നും ഇത് കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കാമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുൻ നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണോ എന്ന ചോദ്യവും […]
Read more

പെരുന്നാളുകൾക്ക് മൂന്ന് ദിവസം അവധി വേണം; മുഖ്യമന്ത്രിയെ കണ്ട് സമസ്ത

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രതിനിധി സംഘം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘം നിവേദനം നൽകി. പിഎം ശ്രീ വിഷയത്തിൽ സംസ്ഥാനത്തിന്റെ പൊതുതാല്പര്യം കൂടി പരിഗണിക്കണം, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം അവധി നൽകണം. മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികം ബാച്ചുകളും അനുവദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പി.എം ശ്രീ പദ്ധതിയിലൂടെ ചരിത്രപരമായ വളച്ചൊടിക്കലുകൾക്കാണ് കേന്ദ്രം ശ്രമിക്കുന്നത്. കുട്ടികളിൽ ആർഎസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ഈ പദ്ധതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix