വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം;പോസ്റ്റുമായി ഓണംപിള്ളി മുഹമ്മദ് ഫൈസി
കൊച്ചി:കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മുന്നണിയെ മുന്നിൽ നിന്ന് നയിച്ചും എല്ലാവരെയും ചേർത്തുപിടിച്ചും സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതയ്‌ക്കെതിരെയും ഏറ്റവും ശക്തമായ നിലപാടെടുത്തത് വി.ഡി. സതീശനാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കേവലം ഒരു ഭരണവിരുദ്ധ വികാരം മാത്രമല്ലെന്നും മറിച്ച് നാടിനെ വിഭജിക്കാൻ […]
Read more
