Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kanthapuram

കാന്തപുരത്തെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ; സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ മാത്രം ലക്ഷ്യമിട്ട് വിമർശിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എൻ.എം വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെന്റ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് […]
Read more

‘ഒരു വരികൊണ്ട് ജീവിതത്തെ റദ്ദാക്കരുത്’; കാന്തപുരത്തിന് പിന്തുണയുമായി പി കെ നവാസ്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പി കെ നവാസ്. കാന്തപുരം പറഞ്ഞത് തന്റെ അനുയായികളോടാണെന്നും ഒരു മതനേതാവ് സംസാരിക്കുമ്പോൾ ആരോടാണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും പി കെ നവാസ് പറഞ്ഞു. കാന്തപുരത്തിന്റെ ജീവിതത്തെ ഒരു വരികൊണ്ട് വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം നിരവധി സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണെന്നും പി കെ നവാസ് പ്രതികരിച്ചു. നബിദിനവുമായി ബന്ധപ്പെട്ട് കണ്ട ചില അനിഷ്ടസംഭവങ്ങൾ […]
Read more

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തിരുത്തണം; വിമർശനവുമായി ഐഎസ്എം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം തിരുത്തണമെന്ന് മുജാഹിദ് വിദ്യാർഥി സംഘടനയായ ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലർത്തുന്ന സങ്കുചിത നിലപാടുകളുടെ തുടർച്ചയാണ് പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം ഇതുവരെ തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം […]
Read more

കാന്തപുരത്തെ തള്ളിയ പ്രസ്താവന; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

കണ്ണൂർ: കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി എന്നിവരുമായി ഉൾപ്പെടെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. രാത്രി ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. കെ.പി. നൗഷാദ് അലി എംഎൽഎയാണ് കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്ന […]
Read more

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ കോൺഗ്രസ് പാർട്ടിക്കോ യാതൊരു തരത്തിലും യോജിപ്പില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് (NDPS) കോടതികൾ അനുവദിച്ചതായി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കോടതികൾ […]
Read more

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ ലീഗ് മന്ത്രിമാർ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ മുസ്‌ലിം ലീഗ് മന്ത്രിമാരായ എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും. മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. “പണ്ഡിതന്മാർ പറഞ്ഞതല്ലേ, അതിന് ഞാൻ മറുപടി പറയുന്നില്ല. അതിൽ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,” എന്നായിരുന്നു എൻ. ഷംസുദ്ദീന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. ഷാജിയുടെ നിലപാട്. മുസ്‌ലിം സമൂഹത്തിൽ നിരവധി ആളുകളുണ്ടെന്നും അവരോട് ചോദിച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. കാന്തപുരത്തിന്റെ പരാമർശം സ്ത്രീ […]
Read more

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം; വിമർശിച്ച് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ലെന്നും മന്ത്രി പറഞ്ഞു. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണ്. മതവിശ്വാസങ്ങൾ പിന്തുടരുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി പറഞ്ഞു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ പരാമർശം. സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ജീവിക്കണമെന്നാണ് […]
Read more

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ സ്ത്രീവിരുദ്ധം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള നിർദേശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

വഖഫ് ബോര്‍ഡ് നിയമന വിവാദം; രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗവും

കോഴിക്കോട്: വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം രംഗത്ത്. സർക്കാർ നിലപാട് ദുരൂഹമാണെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം യുഡിഎഫിന്റെ മുൻ നിലപാടിന് വിരുദ്ധമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന മുസ്‌ലിം ലീഗിന്റെ അവകാശവാദത്തിനും ഇത് തിരിച്ചടിയാണെന്നും വിമർശനമുണ്ട്. ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും കാന്തപുരം വിഭാഗം ആരോപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix