‘മര്യാദയ്ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സമസ്ത മുഖപത്രമായ സുപ്രഭാതം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് എഡിറ്റോറിയൽ ആരോപിക്കുന്നു. കാന്തപുരത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള പ്രതികരണമാണെന്നും ലേഖനം വിമർശിക്കുന്നു. സതീശന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളും എഡിറ്റോറിയൽ […]
Read more