Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suprem court

സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഈ കേസിൽ സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
Read more

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. നീചവും മനുഷ്യത്വരഹിതവുമായ ആക്രമണമാണാണ് ആക്രമണത്തെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഫുള്‍കോര്‍ട്ട് യോഗം വിളിച്ച് സുപ്രീംകോടതി പ്രമേയം പാസാക്കി. രാജ്യത്ത് മുന്‍പ് നടന്ന ഭീകരാക്രമണങ്ങളിലൊന്നും സുപ്രീംകോടതി ഈ നിലയിലുള്ള നിലപാട് സ്വീകരിച്ചിരുന്നില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സുപ്രീംകോടതി മൗനം ആചരിച്ചു. 28 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണം നടന്ന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി പ്രമേയം പാസാക്കിയിരിക്കുന്നത്. ഭീകരര്‍ അഴിച്ചുവിട്ടത് ക്രൂരമായ ആക്രമണമാണെന്നും സുപ്രീംകോടതി വിലയിരുത്തി.
Read more

വഖഫ് ഭേദഗതി നിയമത്തിനെതിരായ 73 ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമ‍ർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജികൾ പരിഗണിക്കുക. വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹർജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് കേന്ദ്ര […]
Read more

തമിഴ്നാട് ഗവര്‍ണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധി: എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് ഗവര്‍ണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവർണ്ണർ ആര്‍ എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് അനുകൂലമായാണ് കോടതിയുടെ വിധിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ കേസില്‍ ഈ വിജയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Read more

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും മോദി സർക്കാരിന്റെ ആക്രമണത്തെ ധീരതയോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, ആചാരങ്ങൾ എന്നിവയ്ക്കെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
Read more
Advertisement
WhiteswanTV Footer