‘കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കളിപ്പാവകളല്ല’: സുപ്രീംകോടതി
ന്യൂഡൽഹി: കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാവകളല്ലെന്നും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറാൻ മാതാപിതാക്കൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി. കുട്ടികളുടെ ക്ഷേമത്തിനാണ് മാതാപിതാക്കളുടെ അവകാശങ്ങളേക്കാൾ പ്രാധാന്യമെന്നും കോടതി വ്യക്തമാക്കി. വിവാഹമോചിതരായ മാതാപിതാക്കൾ തമ്മിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച തർക്കം പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പിതാവ് കുട്ടികളുടെ സ്വാഭാവിക രക്ഷിതാവായിരിക്കാം. എന്നാൽ അതുകൊണ്ട് കുട്ടികളുടെ സംരക്ഷണാവകാശം എപ്പോഴും പിതാവിന് മാത്രമായിരിക്കണമെന്നില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മഥുര സ്വദേശികളായ ദമ്പതികളാണ് 16ഉം 14ഉം […]
Read more