Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sureshgopi

സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 67 ആം പിറന്നാൾ. 1965ൽ ബാലതാരമായി ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ നിന്ന് തുടങ്ങി ഇന്ന് 253 ആം ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനിൽക്കുന്നു സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതം. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന കമ്മീഷണറിലെ തീപാറുന്ന സംഭാഷണം ഇന്നത്തെ യുവതലമുറയ്ക്ക് പോലും മനപ്പാഠമാണ്. ഈ ഡയലോ​ഗ് നിത്യജീവിതത്തിൽപ്പോലും നമ്മളിൽ പലരും ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ 80-ഓളം ചിത്രങ്ങളിൽ അഭിനയിച്ചശേഷമായിരുന്നു […]
Read more

സുരേഷ് ഗോപി ചിത്രത്തിലെ ഗാനമെത്തി

സുരേഷ് ​ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മിഴിയിലേ സൂര്യനും എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലെ വരികളും ഗാനത്തില്‍ ഉൾപ്പെയുത്തിയിട്ടുണ്ട്. മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് ജ്യോതിഷ് കാസിയും കന്നഡയിൽ വരികള്‍ എഴുതിരിക്കുന്നത് സൂര്യ പ്രകാശുമാണ്. വരികൾക്ക് സംഗീതം പകർന്ന് ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ്‌ നാരായണനാണ്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് […]
Read more

ദേശീയപാത നിർമാണത്തിൽ വീഴ്ച: ഡിപിആർ അട്ടിമറിച്ചെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയപാത വികസന പദ്ധതിയില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും, ഡിപിആറിലടക്കം അട്ടിമറി ഉണ്ടായെന്നുമാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്റെ ഭാഗമായി തിരുത്തലുകള്‍ ഉണ്ടായി. റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. അത്രയും ഉയരത്തിലേക്ക് ഈ കെട്ടുകൊണ്ട് താങ്ങില്ല. അതിന് എന്തായിരുന്നു പ്രതിസംവിധാനം? റോഡ് നിര്‍മ്മാണത്തിന് ഡിപിആര്‍ 1 ഉണ്ടായിരുന്നോ?. […]
Read more

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍’ വിഷുവിന് ശേഷം പുനരാരംഭിക്കും

സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ‘ഒറ്റകൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കുമെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഏപ്രില്‍ ഏഴ് മുതല്‍ ഡേറ്റ് നല്‍കിയിരുന്നു. അതനുസരിച്ച് ലൊക്കേഷന്‍ തീരുമാനിക്കുകയും അനുമതി എടുക്കുകയും, സെറ്റിന്റെ ജോലികളും മറ്റ് അനുബന്ധ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഔദ്യോഗിക ചുമതലകള്‍ ലഭിച്ചത്. അതുകൊണ്ടാണ് ചിത്രീകരണം വിഷു കഴിഞ്ഞ് തുടരാന്‍ തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു. കബീര്‍ ദുഹാന്‍ […]
Read more

സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്?: കെ രാധാകൃഷ്ണൻ

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതന്‍ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താപനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ രാധാകൃഷ്ണന്‍ എം പി. സുരേഷ് ഗോപിയുടെ പ്രസ്താപന ഭരണഘടനാ വിരുദ്ധമെന്നാണ് കെ രാധാക്യഷ്ണന്‍ വിമര്‍ശനമുന്നയിച്ചത്. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാന്‍ സുരേഷ് ഗോപി അര്‍ഹനല്ലെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതന്‍ എന്ന് പറഞ്ഞ് നടപ്പാണ് പണി. എല്ലാവരും അടിമയായിരിക്കണമെന്നാണ് സ്വപ്നം. ഇത് കേരളത്തെ തകര്‍ക്കുന്ന നിലപാടാണ്. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ ചോദിച്ചു.
Read more

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ: കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചടങ്ങില്‍ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി. തിരക്കഥാകൃത്ത് ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പ് നല്‍കി മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള […]
Read more

മുനമ്പം വഖഫ് ഭൂമി വിഷയം ; ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ഇവിടെ ജനപ്രതിനിധികൾക്കുള്ള ഉത്തരവാദിത്വം ചൂണ്ടി കാണിച്ച്, ജനങ്ങൾ ശക്തമായ ചോദ്യം ചെയ്യൽ നടത്തേടത്തുണ്ടെന്ന് അഭിപ്രായപ്പെട്ടു. മുനമ്പം സമരപന്തൽ സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുത് എന്നും രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്നും അടിയന്തരമായി ഇടപ്പെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. വാഗ്ദാനങ്ങൾ ഒന്നും നൽകാനല്ല തന്റെ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer