Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thiruppathi

തിരുപ്പതിയില്‍ പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിലും കെമിക്കലും ഉപയോഗിച്ച്

തിരുപ്പതി: 2019- 24 കാലഘട്ടത്തില്‍ തിരുപ്പതിയില്‍ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം. വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ കമ്പനിയാണ്. ഭോലേ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക് പ്രവര്‍ത്തിച്ചിരുന്നത് ഭഗ്‌വന്‍പൂരിലാണ്.പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയില്‍ ഉപയോഗിച്ചാണ്. ബീറ്റ കരോട്ടിന്‍, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേര്‍ത്തെന്ന് കണ്ടെത്തി.നെല്ലൂര്‍ കോടതിക്ക് SIT റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറി. കുംഭകോണത്തില്‍ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സംശയം,അന്വേഷണം തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാന്‍ […]
Read more

തിരുപ്പതിയില്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് തീപിടിച്ചു

തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപ്പിടിത്തം. രാജസ്ഥാനില്‍ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഹിസാര്‍ ട്രെയിനിന്റെ ഒരു കോച്ചിലൂടെയാണ് തീ പടർന്നത്. തുടർന്ന് തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തിൽ തിരുപ്പതി-ഹിസാര്‍ ട്രെയിനിന്റെ കമ്പാർട്ടുമെന്റുകള്‍ കത്തിനശിച്ചു. റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ച് ഭാഗികമായി നശിക്കുകയും ചെയ്തു. സംഭവത്തിൽ റെയില്‍ അടിയന്തര നടപടി സ്വീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. […]
Read more

തിരുപ്പതി ക്ഷേത്രജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു; ജോലിയില്‍നിന്ന് പുറത്താക്കി ദേവസ്വം

ഹൈദരബാദ്: ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുത്തെന്ന കാരണത്താല്‍ തിരുപ്പതി ക്ഷേത്രത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതിയില്‍ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കാണിച്ചാണ് തീരുമാനം. തിരുപ്പതിയിലെ പുട്ടൂര്‍ സ്വദേശിയാണ് എ രാജശേഖര ബാബു. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിന്റെ ചട്ടങ്ങള്‍ക്ക് ഇത് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത്. തിരുപ്പതി ദേവസ്വം ജീവനക്കാര്‍ക്കായുള്ള സര്‍വീസ് നിയമങ്ങളില്‍ ഹിന്ദുമതം […]
Read more

തിരുപ്പതി ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; മുന്നറിയിപ്പ് നൽകി പൊലീസ്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പുമായി പൊലീസ്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകസംഘത്തിനാണ് മുന്നറിയിപ്പ് നൽകിയത്. മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയുമായി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ ഒരുമിച്ചിരുന്ന് മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തീർത്ഥാടകസംഘത്തിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല.
Read more

Recent News

Advertisement
WhiteswanTV Footer