Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuam

മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവടിയാറിലെ റീസർവേ ഓഫീസ് കെട്ടിടത്തിലാണ് മലയാള മനോരമ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ നിക്ഷേപിച്ച 1.67 കോടി രൂപ തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന. കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതു തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ […]
Read more

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 5 കുട്ടികള്‍ക്ക് പരിക്ക്‌

ആറ്റിങ്ങല്‍: ആലംകോട് സ്‌കൂള്‍ ബസിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പുറകിൽ നിന്നും വന്ന് ഇടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. എന്നാൽ പരിക്കുകൾ ഗുരുതരമല്ല. Content: KSRTC bus hits school bus in Attingal; 5 children injured
Read more

ഉച്ചത്തിൽ പേര് പറഞ്ഞില്ല; വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആലംകോട് ഗവ. വിഎച്ച്എസ് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ തർക്കം. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി വിഭാഗത്തിൽ പുതുതായെത്തിയ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളോട് സീനിയേഴ്സ് പേര് ചോദിച്ചതാണ് തർക്കത്തിന് തുടക്കം. ഇവർ പേര് പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാർഥികൾ തട്ടിക്കയറിയത്. ആദ്യം ഉന്തും തള്ളും ഉണ്ടായി. കൂടുതൽ കുട്ടികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix