മെഡിക്കൽ കോളജ് പരിസരത്ത് ഭ്രൂണം ; പഠനാവശ്യത്തിന് സൂക്ഷിച്ചതെന്ന് കണ്ടെത്തി
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് ബാഗിലാക്കിയ നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെയും മെഡിക്കൽ കോളജ് പൊലീസിനെയും അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി അനാട്ടമി വിഭാഗം രാസലായനിയിൽ സൂക്ഷിച്ചിരുന്ന ഭ്രൂണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. കണ്ടെത്തിയ സമയത്ത് മൃതദേഹം അഴുകിയ നിലയിലായിരുന്നില്ല. രാസലായനിയിൽ നിന്ന് പുറത്തെടുത്തിട്ട് അധികദിവസമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. അടുത്ത […]
Read more

