തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തി ആണ് കൊല്ലപ്പെട്ടത്. ജയന്തിയുടെ ഭർത്താവായ ഭാസുരൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നാലെ ഭാസുരൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. നിലവിൽ ഭാസുരൻ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ജയന്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും ദാമ്പത്യ പ്രശ്നങ്ങൾക്കാണ് എന്നാണ് വിലയിരുത്തുന്നത്.




