Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram corparation

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; മേയർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്ന് വ്യാജ ബിൽഡിംഗ് പെർമിറ്റും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോർപറേഷന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു. […]
Read more

സു​ഗതന് ആറ് മാസം അവധി നൽകി കോർപറേഷൻ, താങ്ങായി കോൺ​ഗ്രസ് വിമതനും; സിപിഎം ഉയർത്തുന്ന ആരോപണങ്ങളുടെ കാമ്പ് എന്ത്?

തിരുവനന്തപുരം കോർപറേഷനിൽ ഒഴിയാതെ രാഷ്ട്രീയ നാടകങ്ങൾ. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അംഗത്വം റദ്ദാകുന്ന അയോഗ്യതാ ഭീഷണി മറികടന്നിരിക്കുകയാണ് ബി.ജെ.പി. ഭരണസമിതി. ആറ് മാസത്തേക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകുന്നതിന് സുഗതന് അവധി അനുവദിച്ചുകൊണ്ടുള്ള നിര്‍ണ്ണായക അജണ്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണയോടെയാണ് ഭരണപക്ഷം അപേക്ഷ പാസ്സാക്കിയത്. മേയര്‍ വി. […]
Read more

മേയറുടെ ഭാവനയിലെ മാലിന്യം കൊണ്ടിടുന്ന സിപിഎമ്മുകാർ… ആരോപണം ഭരണപരാജയം മറയ്ക്കാനോ? തിരുവനന്തപുരത്തിന് വേണ്ടത് ഇതല്ല

ബിജെപി ചരിത്ര വിജയം പിടിച്ചതിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ സ്ഥിരം നിറഞ്ഞുനിൽക്കുകയാണ് തിരുവനന്തപുരം ന​ഗരസഭ. പൊങ്കാല മുതൽ കൗൺസിലർ സു​ഗതന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘർഷ നാടകങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്. ഇതിൽ ഇപ്പോഴും ന​ഗരസഭയ്ക്ക് പരിഹാരം കാണാനാകാത്ത വിഷയങ്ങളിലൊന്നായ തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നത്തിൽ ഒരു വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് മേയർ വിവി രാജേഷ്. പ്രതീക്ഷിച്ച പോലെ പഴി സിപിഎമ്മിന് തന്നെ. ന​ഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് സിപിഐഎം പ്രവർത്തകരാണെന്നാണ് മേയർ പറയുന്നത്. കുറച്ച് നാൾ മുമ്പ് ഒറ്റ മഴയിൽ […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും […]
Read more

തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന്റെ അവിശ്വാസ നീക്കം; സ്വതന്ത്രൻ നിർണായകം

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവും കഴിഞ്ഞ ദിവസത്തെ സംഘർഷവും മൂലം ചർച്ചയായി നിൽക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും. കൗൺസിൽ യോഗം വിളിക്കാൻ പോലും ബിജെപി നിയന്ത്രിക്കുന്ന ഭരണസംവിധാനം തയാറാകുന്നില്ലെന്നും ഭരണപരമായ ഒരു കാര്യങ്ങളും നടക്കുന്നില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യുഡിഎഫിന് ഒറ്റയ്ക്കില്ലാത്ത സാഹചര്യത്തിൽ എൽഡിഎഫ് ഇതുമായി സഹകരിക്കുമോ എന്നാതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix