Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thrinamool congres

തൃണമൂലിൽ രാജി തുടരുന്നു; മുൻ മന്ത്രി പാർട്ടി വിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ ലോക്സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനിടെ പാർട്ടിയിൽ നിന്ന് വിട്ടുനിന്ന വിമത എംപി ശതാബ്ദി റോയിയും സുദീപ് ബന്ദോപാധ്യായയ്‌ക്കൊപ്പം ഭൂപേന്ദർ യാദവിനെ കണ്ടിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ […]
Read more

കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവെച്ചു. മറ്റൊരു എംപിയായ പ്രകാശ് ചിക് ബറൈക്കും മല്ലിക്കിന് മണിക്കൂറുകൾക്കുള്ളിൽ രാജി നൽകിയതായി റിപ്പോർട്ട്. മുൻപ് സുഷ്മിത ദേബ്, സുഗേന്ദു ശേഖർ എന്നിവരും എംപി സ്ഥാനം രാജിവച്ചിരുന്നു. മല്ലിക്കിന്റെ രാജിയോടെ രാജ്യസഭയിലെ ടിഎംസി എംപിമാരുടെ എണ്ണം ഒമ്പായത് ആയി. നാല് ദിവസത്തിനുള്ളിൽ നാലാമത്തെ എംപിയായി മല്ലിക് രാജി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ടിഎംസിയിൽ രാജി തുടർന്നുവരുന്നത്. ഇനിയും ചില പ്രമുഖ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി രാജിവെച്ചു. ഇതോടെ പാർട്ടിയിലെ വിമത ക്യാമ്പിന് കൂടുതൽ ശക്തി ലഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മമത ബാനർജി ഡൽഹിയിലുള്ള സമയത്താണ് രാജി പ്രഖ്യാപനം ഉണ്ടായത്. പാർട്ടിയിൽ തുടരുന്ന ഭിന്നതകളും നേതൃത്വത്തിനെതിരായ അസന്തോഷവും ഈ നീക്കത്തിന് കാരണമായെന്നാണ് സൂചന. ഇതിനിടെ വിമത എംപിമാർ ലോക്സഭ സ്പീക്കറെ ഈ ആഴ്ച കാണുകയും പ്രത്യേക ബ്ലോക്കായി അംഗീകാരം തേടുകയും ചെയ്യുമെന്ന് […]
Read more

തൃണമൂലിന്റെ 20 എംപിമാർ ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിമതനീക്കം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത വിഭാഗം രൂപീകരിച്ചതായും അവർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് […]
Read more

പോരാട്ടം അല്ലെങ്കിൽ മരണം; BJP വിരുദ്ധപാർട്ടികൾ ഉടൻ യോഗംചേരുമെന്ന് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ സംഘടിപ്പിച്ച് മമതാ ബാനർജി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമർശനങ്ങളാണ് മമത ധർണയിൽ ഉന്നയിച്ചത്. ടിഎംസി നേതാക്കൾക്ക് എതിരായ ആക്രമണങ്ങൾക്കും വഴിയോരക്കച്ചവടക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനുമെതിരേ പോരാടും അല്ലെങ്കിൽ മരിക്കുമെന്ന് മമത പറഞ്ഞു. നേരത്തെ, റാണി റാഷ്മണി റോഡിലായിരുന്നു ടിഎംസി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കൊൽക്കത്താ പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധത്തിനുള്ള വേദി, […]
Read more

കൊഴിഞ്ഞുപോക്കിനിടെ രണ്ട് എംഎൽഎമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ കൊഴിഞ്ഞുപോക്ക് വ്യാപകമായി തുടരുന്നു. ഇതിനിടെ രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. എംഎൽഎമാരായ സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയും ആണ് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ഞായറാഴ്ച നടത്താനിരുന്ന പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഭൂരിപക്ഷം എംഎൽഎമാരും എത്താത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംഎൽഎമാർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും സംഘടനാ […]
Read more

തൃണമൂൽ നേതാവ് കല്യാൺ ബാനർജിക്ക് ആൾക്കൂട്ട മർദ്ദനം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജിക്ക് നേരെ ആക്രമണം. സ്വന്തം മണ്ഡലമായ ചണ്ഡിതലയിൽ ജനക്കൂട്ടത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകാനായി കല്യാൺ ബാനർജിയും അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയിൽ എത്തിയിരുന്നു. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഒരു ട്രക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് എന്തോ വസ്തു അദ്ദേഹത്തിന്റെ തലയ്ക്ക് വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ തലയിൽ കൈവെച്ച് അദ്ദേഹം റോഡിലേക്ക് വീഴുന്നതും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix