Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന: പരിസരവാസികൾ പരിഭ്രാന്തിയിൽ

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത് എത്തി തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷം മടങ്ങിപോയിരുന്നു. ഇത്തവണ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. ആനയുടെ പതിവായുള്ള സന്ദർശനത്തോടെ നാട്ടുകാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനവാസമേഖലകളിലെ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
Read more

തൃശൂര്‍ ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിയ്ക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, എടത്തിരുത്തി, തളിക്കുളം, നാട്ടിക, വലപ്പാട്, മതിലകം, കയ്പമംഗലം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവിട്ടു. പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു […]
Read more

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത്. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ […]
Read more

തൃശ്ശൂരിൽ ബൈക്കിന് തീ പിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൊട്ടേക്കാട് പള്ളിയുടെ അടുത്ത വെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് ടാങ്കിൽ നിന്ന് പെട്രോൾ ചോരുകയുണ്ടായി. പെട്രോൾ ചോർന്ന വിവരം അറിയാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെ ആളിക്കത്തുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Read more

കലാമണ്ഡലം കല്പിത സർവകലാശാലയിൽ അപ്രതീക്ഷിത കൂട്ടപിരിച്ചുവിടൽ

കലാ കേരളത്തിൻറെ അഭിമാനമായ കലാമണ്ഡലം കല്പിത സർവകലാശാലയിൽ കൂട്ട പിരിച്ചുവിടൽ നടന്നു. കലാമണ്ഡലത്തെ സമ്പൂർണ സാംസ്‌കാരിക സർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ. ഒരു അധ്യായന വർഷത്തിൻറെ ഇടയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ഇതാദ്യമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ വൈസ് ചാൻസലർ ഉത്തരവിറക്കി. വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം താത്കാലിക ജീവനക്കാരെ നിയമിച്ചാണ് കലാമണ്ഡലം […]
Read more

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് തടിലോറി പാഞ്ഞു കയറി 5 മരണം

തൃശ്ശൂര്‍ : തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. പണി പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 യോടെയാണ് സംഭവം. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലെ ഡ്രൈവരും […]
Read more

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം കുറിക്കും. 226 സ്വര്‍ണവുമായി തിരുവനന്തപുരം മേളയില്‍ ആധിപത്യം ഉറപ്പിച്ചു. 833 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അവസാന ദിനമായ ഇന്ന് അത്‌ലറ്റിക് വിഭാഗത്തില്‍ 24 ഇനങ്ങളുടെ ഫൈനല്‍ നടക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് […]
Read more

തൃശൂരില്‍ ജിഎസ്ടി റെയ്ഡില്‍ 1000 കോടിയുടെ നികുതിവെട്ടിപ്പ് വിവരം പുറത്ത്

തൃശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കില്‍ കാണിച്ചതെന്നാണ് കണ്ടെത്തല്‍. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്. 77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദ […]
Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശ്ശുരില്‍; കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം. ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് […]
Read more

വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍ വരവൂരില്‍ വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരവൂര്‍ സ്വദേശി സന്തോഷിനെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങള്‍ മരിച്ചത്. പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പാടശേഖരത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്.
Read more

Recent News

Advertisement
WhiteswanTV Footer