Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: പ്രിയ ഗോപി സുന്ദര്‍, ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍.
Read more

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ […]
Read more

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതേ തുർന്ന് കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ആണ് അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം ശാന്തമായത്. ഇതേ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Read more

തിരൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശിയായ ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു തിരൂർ സ്വദേശിനിയായ യുവതിയെ ഇയാൾ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കയ്പമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; 3 പേർ അപകടത്തിൽപ്പെട്ടെന്ന് ലോക്കോ പൈലറ്റിന്റെ സൂചന, ആത്മഹത്യയെന്ന് പൊലീസ് നിഗമനം

തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. ലോക്കോ പൈലറ്റ് മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ തെരച്ചിൽ അവസാനിപ്പിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് തട്ടിയത്. ചെറുതിരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചിരുന്നു. രണ്ടു പുരുഷൻമാരേയും […]
Read more

ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു; നാലാം ക്ലാസ് വിദ്യാർത്ഥിക്ക്‌ വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ദനം

തൃശൂർ: കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് വൈദികനായ അധ്യാപകൻ. കഴിഞ്ഞ വ്യാഴാഴ്ച കുന്നംകുളം ആർത്താറ്റ്‌ ഹോളി ക്രോസ്‌ വിദ്യാലയത്തിലാണ് സംഭവം നടന്നത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ഉപദ്രവിച്ചത്. ചെവിയിൽ പിടിച്ച്‌ നൂറ്‌ മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച്‌ സ്റ്റാഫ്‌ റൂമിലെത്തിച്ചതിന്‌ ശേഷം വടികൊണ്ട്‌ ദേഹമാസകലം തല്ലുകയും, കൈകളിൽ ബലമായി നുള്ളുകയും ചെയ്തു. വൈസ്‌ പ്രിൻസിപ്പാളിന്റെ കൈയ്യിലുണ്ടായിരുന്ന വടി പൊട്ടുംവരെ കുട്ടിയെ മർദ്ധിച്ചെന്ന് മാതാപിതാക്കൾ പറഞ്ഞു. അവശനിലയിലായ കുട്ടിയെ കുന്നംകുളം […]
Read more

തൃശൂർ ചിൽഡ്രൻസ് ഹോമിൽ പതിനഞ്ചുകാരൻ പതിനേഴുകാരനെ കൊലപ്പെടുത്തി

തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ കൊലപ്പെടുത്തി. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം. യുപി സ്വദേശിയായ അങ്കിതിനെയാണ് പതിനഞ്ച് വയസ്സുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നത്. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്.
Read more

പീച്ചി ഡാം റിസർവോയർ അപകടം; മറ്റൊരു പെൺകുട്ടികൂടി മരണത്തിന് കീഴടങ്ങി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻഗ്രേസ് (16) ആണു മരിച്ചത്. ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇതോടെ മരണം രണ്ടായി. അപകടത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടി അലീന ഇന്നു പുലർച്ചെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട, പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്. പീച്ചി ലൂർദ് […]
Read more

പീച്ചി ഡാം റിസര്‍വോയറില്‍ വീണ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്നലെ ഡാമിലേക്ക് വീണ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് […]
Read more

പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

തൃശൂർ: ഗായകൻ പി.ജയചന്ദ്രന് (80) സാംസ്കാരിക നഗരിയുടെ അന്ത്യാഞ്‌ജലി. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിലെ പൊതുദർശനത്തിനു ശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തിൽ സംസ്കാരം.
Read more

Recent News

Advertisement
WhiteswanTV Footer