Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

പുലിപ്പല്ല് കേസ്; വേടനുമായി വിയ്യൂർ സരസ ജ്വല്ലറയിൽ തെളിവെടുപ്പ്

തൃശ്ശൂർ: പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശ്ശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ ഇയാൾക്കായുളള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
Read more

ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസിൽ ഒന്നാംപ്രതി നാരായണദാസ് പിടിയില്‍

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിതന്നെ ഇയാളെ കൊടുങ്ങല്ലൂര്‍ എത്തിക്കും എന്നാണ് വിവരം. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേര്‍ത്ത് കേസില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി 27-നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഷീലാ […]
Read more

എളനാട് മലയോര കാര്‍ഷിക മേഖലയില്‍ ആനയിറങ്ങി

എളനാട് മലയോര കാര്‍ഷിക മേഖലയില്‍ ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പഴയന്നൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ തിരുമണിയിലാണ് ആനയിറങ്ങിയത്. ആദ്യമായാണ് പഴയന്നൂര്‍ പഞ്ചായത്ത് പരിധിയില്‍ ആനയിറങ്ങുന്നത്. വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വനപാലകരും വാച്ചര്‍മാരും വനത്തിനുള്ളിലുള്‍പ്പടെ പരിശോധന നടത്തി. ആന വാണിയമ്പാറ ഭാഗത്തേക്ക് മടങ്ങിപ്പോയതായാണ് നിഗമനം. രാത്രി കാലങ്ങളിൽ പെട്രോളിങ് ശക്തമാക്കും. ചേലക്കര,പഴയന്നൂര്‍ പഞ്ചായത്തുകളിലെ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കും.
Read more

കളള്ഷാപ്പിലെ തർക്കം; തൃശ്ശൂരിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ

തൃശ്ശൂ‍ർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വിഷ്ണു ഒളിവിൽ പോയിരുന്നു.
Read more

മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് കൊല നടക്കുന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു.
Read more

കോവിഡിന് ശേഷം മുഴങ്ങുന്ന മരണമണികൾ

കോവിഡ് മഹാമാരി ലോകത്ത് ആകമാനം സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികൾ ആയിരുന്നു. കോവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ നിരക്കിലെ വർധന സമാനമായി തുടർന്നു. എന്നാൽ, 2023ൽ മരണ നിരക്ക് കോവിഡിനു മുൻപത്തെ നിരക്കിലേക്ക് തിരികെപ്പോയി എന്നതാണ് ആശ്വാസകരം. സംസ്ഥാന ജനന- മരണ രജിസ്ട്രാറുടെ കണക്കനുസരിച്ചാണിത്. 2024ലെ മരണ നിരക്ക് ക്രോഡീകരിക്കാത്തതിനാൽ ആ കണക്ക് ഇനി മാത്രമേ […]
Read more

ആറുവയസുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തൃശൂർ : മാളയിൽ ആറുവയസ്സുക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി . തെളിവെടുപ്പിനിടെ ചെറിയ തോതിൽ സംഘർഷാവസ്ഥയും ഉണ്ടായിരുന്നു . പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു. സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് വൻ പൊലീസ് സന്നാഹമാണ് തെളിവെടുപ്പ് നടത്തിയ സ്ഥലത്തുണ്ടായത് . ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത് . പ്രതിയായ ജോജോ ആറുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുത്തതോടെ പ്രകോപിതനായി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ […]
Read more

തൃശ്ശൂരിൽ എംഡിഎംഎ കേസ് പ്രതി തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂർ: തൃശൂരിൽ എംഡിഎംഎ തൂക്കി വിറ്റതിന് പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിൻ ( 21) ആണ് രക്ഷപ്പെട്ടത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. ബെംഗളൂരുവിൽ തെളിവെടുപ്പിനിടെ പുലർച്ചെ ഒന്നോടെ ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
Read more

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംഘടനകൾ

ഇരിങ്ങാലക്കുട: കുടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിവിധ സംഘടനകള്‍ രംഗത്ത്. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍പ്പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. അദ്ദേഹം ഈഴവ സമുദായ അംഗമായതിനാല്‍ കഴകപ്രവര്‍ത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് തന്ത്രിമാരും വാര്യര്‍ […]
Read more

തൃശൂരിൽ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡിട്ട പ്രതിയെ പിടികൂടി

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡിട്ട പ്രതി- പിടിയില്‍. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. റെയില്‍ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുമ്പ് റാഡ് ട്രാക്കിലിട്ടത്. ഇന്ന് പുലര്‍ച്ചെ 4.55-ന് ചരക്ക് ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Read more

Recent News

Advertisement
WhiteswanTV Footer