Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

ചാലക്കുടിയിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടിയിലെ ഊക്കൻസ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്തായി ഗ്യാസ് ഗോഡൗൺ ആണ്. ഇവിടെ നിന്നും ഗ്യാസ് മാറ്റുന്നതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. Content: Major fire breaks out in Chalakudy
Read more

200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ്

തൃശൂർ: കാൻസർ രോഗംമൂലം മുടി നഷ്ടമായ 200 പേർക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ് ആശുപത്രി. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലി വിഗ്ഗ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്തനാർബുദം ബാധിച്ച 50 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി നൽകി. ‘കേശദാനം സ്നേഹദാനം’ ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മീറ്റിങ്ങിൽ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതിനോടകം 2100 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും 650 സ്തനാർബുദ […]
Read more

പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാതെ വീട്ടുകാർ. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാവാത്തതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തു സ്ഥിരീകരണം വരുത്തിയിരുന്നു. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് ഇരട്ടക്കൊലപാതകം നടത്തുന്നത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് പൊലീസ് ഇയാളെ സംശയിച്ചത്. പക്ഷേ, കൃത്യം […]
Read more

വെള്ളക്കെട്ടിൽ തുണിയലക്കി പ്രതിഷേധം

തൃശൂർ: പലതരം പ്രതിഷേധങ്ങൾ ദിനംപ്രതി കാണാറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചിലപ്പോൾ വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു വേറിട്ട പ്രതിഷേധത്തിന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് സാക്ഷിയായി. രണ്ട് സ്ത്രീകളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത്. ശക്തൻ ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം നടന്നത്. സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ തുണി അലക്കിയാണ് രണ്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തു നിന്ന് ബസുകൾ […]
Read more

ദിവസങ്ങളോളം വലയിൽ കുരുങ്ങികിടന്ന പെരുമ്പാമ്പിന് വിദഗ്ധ ചികിത്സ

തൃശ്ശൂർ: ആളില്ലാത്ത വീട്ടിൽ ദിവസങ്ങളായി വലയിൽ കുടുങ്ങി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിനു സമീപത്തു നിന്നുമാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ ശനിയാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് പെരുമ്പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പറവട്ടാനി ഫോറസ്റ്റ് സ്റ്റേഷൻ എസ്ഐപിയിൽ നിന്നെത്തിയ ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ നവാസ്, സർപ്പ വളണ്ടിയർ ശരത് മാടക്കത്തറ എന്നിവർ എത്തി പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരാഴ്ചയിലധികമായി പാമ്പ് വലയിൽ […]
Read more

തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. […]
Read more

മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; 15 പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ പരക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണാടക ബസിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. Content: KSRTC bus rams into Karnataka bus in Mundur; […]
Read more

യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്ക് ലുക്കൗട്ട് നോട്ടിസ്

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. ആദ്യ […]
Read more

തൃശ്ശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം. കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ […]
Read more

തൃശ്ശൂരിൽ ചിക്കൻ വിഭവത്തിൽ ജീവനുള്ള പുഴുക്കൾ, കാന്താരി തട്ടുകട പൂട്ടി ആരോ​ഗ്യവിഭാഗം

തൃശൂർ: യാത്രക്കാർ ഭക്ഷണം കഴിക്കാൻ ചിക്കൻ വിഭവം വാങ്ങിയതിൽ നിന്നും ജീവനുള്ള പുഴുക്കൾ. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പുതുക്കാട് സെൻ്ററിലെ തട്ടുകട അടപ്പിച്ചു. പുതുക്കാട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കാന്താരി തട്ടുകടയില്‍ നിന്നും വാങ്ങിയ മാംസാഹാരത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവിഭാഗവും പഞ്ചായത്തും ചേർന്ന് തട്ടുകട അടപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യാത്രാ സംഘം വാങ്ങിയ മാംസാഹാരത്തില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ ഈ ഭക്ഷണം കഴിച്ചു. യാത്രാസംഘത്തിന്റെ പരാതിയില്‍ ആരോഗ്യ വകുപ്പും […]
Read more

Recent News

Advertisement
WhiteswanTV Footer