Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ മുംതാസിന്റെ വിജയം ബജെപിയുടെ പ്രതിച്ഛായ മാറ്റുന്നത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: യുഡിഎഫും എൽഡിഎഫും ബിജെപിയെ മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കുന്നതിനിടയിൽ, തൃശ്ശൂർ കോർപ്പറേഷൻ കണ്ണൻകുളങ്ങര ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായ മുംതാസ് മികച്ച വിജയം കരസ്ഥമാക്കി. മത–ജാതി വേർതിരിവുകൾക്കതീതമായി ജനങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ എട്ട് വർഷമായി മുംതാസും കുടുംബവും ബിജെപിയോട് അനുഭാവം പുലർത്തുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിജെപി ന്യൂനപക്ഷ മോർച്ചയിൽ സംഘടനാ ഉത്തരവാദിത്തവും മുംതാസ് വഹിച്ചുവരികയാണ്. ദീർഘകാലമായി പാർട്ടി പ്രവർത്തകയായ അവർ, നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി നയിച്ച വിവിധ ബിജെപി പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദർശനമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ച പ്രധാന ഘടകമെന്ന് മുംതാസ് വ്യക്തമാക്കിയിരുന്നു. വികസനം മുൻനിർത്തിയുള്ള പ്രചാരണമാണ് ബിജെപിയുടെ മുന്നേറ്റത്തിന് സഹായകരമായതെന്ന് നേതൃത്വം പറഞ്ഞു.

ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പിൽ, വിജയിച്ചില്ലെങ്കിലും നിരവധി ഇസ്‌ലാം മതവിശ്വാസികൾ ബിജെപി ടിക്കറ്റിൽ മത്സരിച്ചത് ശ്രദ്ധേയമായ സംഭവമാണ്. ഇത് ജാതി–മത ഭേദമന്യേ ബിജെപിക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത വർധിച്ചുവരുന്നതിന്റെ തെളിവാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer