തൃശ്ശൂർ: ചാലക്കുടി.കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം വക ക്ഷേത്രമായ മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 28 മുതല്‍ ജനുവരി 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷത്തിന്റെ 28 തീയതി വൈകിട്ട് 4 മണിക്ക് അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ മഹാ സര്‍വ്വൈശ്വര്യപൂജ ഭജന,സത്സംഗം എന്നിവ നടക്കും.
രണ്ടാം ദിവസമായ 29ന് രാവിലെ മുതല്‍ ക്ഷേത്ര ചടങ്ങുകള്‍ രാത്രി 7 മണിക്ക് മേലൂര്‍ നാട്ടുപന്തല്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, മൂന്നാം ദിവസമായ 30 തീയതി ക്ഷേത്ര ചടങ്ങുകള്‍,അന്നദാനം വൈകിട്ട് 7 മണിക്ക് സര്‍ഗ്ഗോത്സവം തട്ടകത്തെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍.
വസ്ത്ര വ്യാപാര രംഗത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ശ്രീലക്ഷ്മി സില്‍ക്‌സ് ആ്ന്റ് സാരീസ് സിനി സില്‍ക്‌സ് ഉടമ എ,കെ,സുഗതനെ ആദരിക്കും.നാലാം ദിവസമായ 31 തീയതി മാതൃസമതിയുടെ നേതൃത്വത്തില്‍ നാമാര്‍ച്ചന, 7.30ന് കരാക്കേ ഗാനമേള, അഞ്ചാം ദിവസമായ ജനവുരി 1 തീയതി ക്ഷേത്രം തന്ത്രി കാരണത്ത് മനയില്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമവും മഹാ മൃത്യജ്ഞയ ഹോമവും നടക്കും.
ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിക്ഷ്ഠകളായ കിരാത മൂര്‍്ത്തി,ദക്ഷിണമൂര്‍ത്തി,വിഷ്ണു ഭഗവാന്റെ നടകളിലും പറ നിറക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും.രാത്രി 7 മണി മുതല്‍ അസ്ത്ര,ശിവകാര്‍ത്തികേയ,തൃശ്ശിവ,കൊണ്ടാട്ടം,ശിവശങ്കരി,ശ്രീഭൈരവ, ഗോകുല നാട്യ ഉമാ മഹേശ്വരം എല്ലിപ്രം തുടങ്ങിയ 8 ടീമുകള്‍ പങ്കെടുക്കുന്ന കൈക്കൊട്ടി കളി മത്സരം ഉണ്ടായിരിക്കും.
ആറാം ദിവസമായ 2 തീയതി ക്ഷേത്ര ചടങ്ങുകള്‍ ഉച്ചതിരിഞ്ഞ് മുന്ന് മണി മുതല്‍ തിരുവാതിര ആചരണം. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, പാതിര പൂ പറിക്കല്‍, തുടിച്ചു കുളി തിരുവാതിരക്കളിയും അരങ്ങേറും
ഏഴാം ദിവസമായ 3 തീയതി തിരുവാതിര മഹോത്സവം രാവിലെ 8 മണിക്ക് രുദ്രാഭിഷേകം, 9 മണിക്ക് അന്നമനട മുരളീധരമാരുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യം, വൈകിട്ട് 8 ക്ഷേത്രങ്ങളില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലം വരവ് രാത്രി 8 മണിക്ക് ചാലക്കുടി ആര്‍ട്ട് ഓഫ് ലിവിംങ്ങ് അവതരിപ്പിക്കുന്ന ഭജന എല്ലാ ദിവസവും മൂന്ന് നേരം അന്നദാനവും ഉണ്ടായിരിക്കും.മഹോത്സവത്തിന് തുടക്കം കുറിച്ച് 26,27 തീയതികളില്‍ വിവധ കരകളില്‍ നിന്നും തണ്ടികകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും.
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍,,സെക്രട്ടറി എന്‍.കെ.മുരളീധരന്‍ നടുമുറി, ദേവസ്വം സെക്രട്ടറി ടി.എസ്.ശിവദാസ്,മാതൃസമിതി രക്ഷാധികാരി പി,എന്‍.ബീനടീച്ചര്‍, പ്രസിഡന്റ് സീന ദേവദാസ്,കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് പി.പി.സദാനന്ദന്‍,കെ.കെ.പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




