Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച് കോടതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്.2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രോഗിയായ അമ്മയുമായി അച്ഛന്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് […]
Read more

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

തൃശൂർ: കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വീട്ടുമുറ്റത്ത് വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു; രണ്ട് പേര്‍ പോലീസ് പിടിയില്‍

തൃശൂര്‍: ഗുരുവായൂരിൽ വാഹന മോഷ്ടാക്കളെ പിടികൂടി. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ സ്വദേശി മാഹിൽ (22) എന്നിവരെയാണ് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. നിഖിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം: വയോധികനെ കുത്തിക്കൊന്നു

തൃശൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കാട്ടാനാക്രമണം . തൃശ്ശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു . പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരന്റെ ജീവനാണ് കാട്ടാന എടുത്തത്. ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന കുത്തികൊല്ലപ്പെടുത്തുകയായിരുന്നു .പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
Read more

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ്; പ്രതിയെ പിടികൂടാൻ നിർണായകമായത് ഷൂ

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതി ധരിച്ച ഷൂ. അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രതിക്കായി വ്യാപക തിരച്ചിൽ ശക്തമാക്കിയ പൊലീസ് പ്രതിയുടെ സാമ്യമുള്ള ആളെ അന്വേഷിച്ചാണ് പ്രതിയായ റിജോയുടെ വീട്ടിലേക്കെത്തിയത്.ഇതിനിടെ മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് വീടിന് പുറത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വളരെ വിദഗ്ധമായ ഒരു മോഷണ പ്ലാൻ ആണ് ഇയാൾ ഒരുക്കിയിരുന്നത്. റിജോയ്ക്ക് അക്കൗണ്ടുള്ള […]
Read more

യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം; തലയോട്ടി അടിച്ചുതകർത്തു

തൃശ്ശൂർ: പെരുമ്പിലാവിൽ യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം. സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചുതകർത്തത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ ദൃശ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോ​ഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തലയോട്ടി പൊട്ടുകയും […]
Read more

പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച

തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവർച്ച ചെയ്യുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. കവർച്ചയ്‌ക്കുശേഷം തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നു കളഞ്ഞത്. പോലീസ് അന്വേഷണം ഊർജിതമാക്കി.
Read more

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം ഇന്ന്

തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആണ് സമ്മേളനം. രാവിലെ 9 ജില്ലയിലെ മുതിർന്ന നേതാവ് എൻ ആർ ബാലൻ പതാക ഉയർത്തും. പ്രകൃതി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതിനുശേഷം ജില്ലാ സെക്രട്ടറി എം എം വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. കരുവന്നൂർ തട്ടിപ്പ്, മറ്റ് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്, തൃശ്ശൂരിലെ ബിജെപിയുടെ വിജയം, കത്തോലിക്കാ സഭ ബിജെപിക്ക് […]
Read more

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഒരാളെ കുത്തിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തി കൊന്നു. എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഇന്ന് വൈകീട്ടാണ് സംഭവം. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഉത്സവത്തിന് എത്തിച്ച ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് മറ്റൊരാളെയും ആക്രമിച്ചു. ഇതിനിടെയാണ് ആനന്ദിനെ കുത്തിയത്. കുത്തേറ്റ മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
Read more

അതിരപ്പള്ളി വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ; പണം ഒളിപ്പിച്ചത് സോക്സിനുള്ളിൽ

തൃശൂർ: വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ. അതിരപ്പള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടിയിലാകുന്നത്. വലതുകാലിലെ സോക്സിനുള്ളിലാണ് പണം ഒളിപ്പിച്ചത്. മുൻപ് 2022-ൽ കാസർകോട് കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
Read more

Recent News

Advertisement
WhiteswanTV Footer