തൃശ്ശൂർ: ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ കെ. ജി. അനിൽകുമാറിന്റെയും സി.ഇ.ഒയും ഹോൾടൈം ഡയറക്ടറുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് എ മേനോൻ വിവാഹിതനായി. ചങ്ങനാശ്ശേരി ടി. എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാറാണ് വധു.
ഐ സി എൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടറാണ് അമൽജിത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്‌കാരിക മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു.


