Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജലരക്ഷ ജീവരക്ഷ പദ്ധതി ; ഒന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ :കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറകുളത്തിന്റെ ഒന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു .’ജലരക്ഷ ജീവരക്ഷ’ എന്ന ലക്ഷ്യത്തോടെ ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 467000 രൂപ ചെലവഴിച്ചാണ് കുളപരിസരം സൗന്ദര്യവത്കരിച്ചത് .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉത്ഘാടനം ചെയ്തു . കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് എസ് . രേഷ്മ ടീച്ചർ അധ്യക്ഷയായി .രണ്ടാംഘട്ട പ്രവർത്തനത്തിന് ആയി 5 ലക്ഷം കൂടി അനുവദിച്ചതായി ആൻസി വില്യംസ് പറഞ്ഞു

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ ഷീജ സുഗതൻ , മിന്റോ റെനി ,ബിന്ദു മനോഹരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠൻ ,മെമ്പർ യദു കൃഷ്ണൻ , സന്തോഷ് കുളത്തേരി എന്നിവർ സംസാരിച്ചു .

കാടുമൂടി ഉപയോഗശൂന്യമായി കിടന്ന കുളം നവീകരിക്കാൻ മുൻകൈയെടുത്ത ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠനെ താഴെചിറ കൂട്ടായ്‍മ അനുമോദിച്ചു

Recent News

Advertisement
WhiteswanTV Footer