Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫ്രഷ്‌ കട്ട് വിരുദ്ധ സമരത്തിന് സർവകക്ഷി ഐക്യദാർഢ്യം; മഹാറാലി നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവകക്ഷി നേതൃത്വത്തിൽ താമരശ്ശേരിയിൽ ആയിരങ്ങൾ പങ്കുചേർന്ന മഹാറാലി നടന്നു.

കഴിഞ്ഞ അഞ്ചു വർഷമായി താമരശ്ശേരിക്കടുത്ത് അമ്പായത്തോട് ഇറച്ചി പാറയി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും മൂലം ജീവിതം ദുരിതമനുഭവിക്കുന്ന തദ്ദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു മഹാറാലി.

ജനങ്ങളോടൊപ്പം നിന്നതിന്റെയും സമരത്തിൽ പങ്കെടുത്തതിന്റെയും പേരിൽ വനിതകൾ ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും , സമ്മേളനം ആവശ്യപ്പെട്ടു.

കരടയിൽ നിന്ന് ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സമ്മേളനത്തോടുകൂടി അവസാനിച്ചു.

മുൻ എം എൽ എ എം ഉമ്മർ മാസ്റ്റർ, കൺവീനർ നാസർ ഫൈസി കൂടത്തായി, ഗിരീഷ് ജോൺ, കെ ബാബു, ഗിരീഷ് തേവള്ളി പി. ഗിരീഷ് , കെ.വി. മുഹമ്മദ്, പി.സി. അഷ്റഫ്, ഒ. സദാശിവൻ തുടങ്ങിയവർ സംസാരിച്ചു .

Advertisement
WhiteswanTV Footer