Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thunjath ezhuthachan malayalam university

മലയാളസർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ വിലക്ക്; പെരുമാറ്റച്ചട്ടം പിൻവലിച്ചു

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ പുറത്തിറക്കിയ വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു. കരട് രേഖയിൽ തുടർനടപടികൾ വേണ്ടെന്നാണ് സർവകലാശാലയുടെ തീരുമാനം. വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പുതിയ പെരുമാറ്റച്ചട്ടത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുകയും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളി നിരോധിക്കുകയും ചെയ്തിരുന്നു. അനധികൃത രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിർദേശത്തിലുണ്ടായിരുന്നു. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാലയിൽ ഈ പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ […]
Read more

മലയാളസർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശപ്രകാരമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ചട്ടപ്രകാരം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളിക്കുന്നതും അനധികൃത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പുതിയ പെരുമാറ്റച്ചട്ടം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മാര്‍ച്ച് […]
Read more
Advertisement
WhiteswanTV Footer