പട്ടാമ്പിയിൽ ഫ്ലക്സ് ബോർഡ്; നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യുഡിഫിനായി ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. വിഡി സതീശനെ നിയുക്ത […]
Read more

