Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Traffic control

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും (ജനുവരി 22, 23) തിയ്യതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം […]
Read more

മുക്കം അഗസ്ത്യൻ മൂഴിയിലെ ഗതാഗതക്കുരുക്ക്; ട്രാഫിക് പരിഷ്കരണ നടപടി തുടങ്ങി

കോഴിക്കോട് : മുക്കം അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു. 10 നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് പരിഷ്കരണ നടപടികൾക്കായിരുന്നു ജനകീയ കൂട്ടായ്മ രൂപം നൽകിയിരുന്നത്. നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി വിളിച്ചു ചേർത്ത പൊലീസ് അധികാരികളുടെയും  ജനപ്രതിനിധികളുടെയും ബസ് ഓണേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗത്തിലായിരുന്നു തീരുമാനം. അഗസ്ത്യൻമൂഴി അങ്ങാടിയിലെ 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുനഃക്രമീകരണമാണ് ഒന്നാം ഘട്ടത്തിൽ നടപ്പാക്കിയത്. അഗസ്ത്യൻമൂഴി അങ്ങാടിക്ക് സമീപം വളവിൽ തന്നെ […]
Read more

പാലം പണി; ചുരം ബൈപ്പാസ് റോഡിലെ വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: അടിവാരം – മുപ്പതേക്ര ചുരം ബൈപ്പാസ് റോഡിൽ നവീകരണ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി ഇതുവഴി വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. മുപ്പതേക്ര പള്ളിയുടെ സമീപത്തുള്ള പാലമാണ് പുതുക്കി പണിയുന്നത്, ജനുവരി 15 മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പാലം പണി കഴിയുന്നതുവരെ പൂർണ്ണമായും നിരോധിച്ചതായി PWD അസിസ്റ്റൻ്റ് എഞ്ചിനീയർ, വാർഡ് മെമ്പറും പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നജ്മുന്നീസ ഷെരീഫ് എന്നിവർ അറിയിച്ചു. അതെ സമയം ചുരം റോഡിലെ തിരക്ക് ദിനംപ്രതി വർധിച്ചുവരികയാണ്, ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും […]
Read more

താമരശ്ശേരി ചുരം നവീകരണം; മരങ്ങൾ നീക്കൽ പുരോഗമിക്കുന്നു;

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിന് വനം വകുപ്പ് വിട്ടു നൽകിയ സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചുരത്തിൽ യാത്രാ ദുരിതം തുടരുന്നു. രാവിലെ മുതൽ ചുരത്തിൽ നല്ല വാഹനത്തിരക്കാണ് ഉണ്ടാവുന്നത്. മരം ലോഡ് ചെയ്ത് മാറ്റുന്നതിനിടയിൽ നടത്തുന്ന വാഹന നിയന്ത്രണം മൂലവും യാത്രക്കാർ ദുരിതം അനുഭവിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്ന് അരി കയറ്റി വന്ന ലോറി തകരാറിലായി ചൊവ്വാഴ്ച രാവിലെ 5ന് ചുരം 6ാം വളവിൽ കുടുങ്ങി. ഭാഗികമായി ഗതാഗത […]
Read more

താമരശ്ശേരി ചുരം യാത്രക്കാരുടെ ശ്രദ്ധക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് (ജനുവരി 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന തിനും ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും പ്രവർത്തികൾ നടക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവുമായി […]
Read more

മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല; താമരശ്ശേരി ചുരത്തില്‍ ജനങ്ങൾ വലയുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗത തടസ്സം വൈകുന്നേരത്തോടെയാണ് മാറിയത്. അതേസമയം, ചുരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, എന്നാല്‍ അത് ഇതുവരെയും നടപ്പിലാക്കാത്തതും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആംബുലൻസുകള്‍ വരെ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടന്നു. അതേസമയം, നാളെ മുതല്‍ […]
Read more

കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് അറിയിപ്പ്

കോഴിക്കോട്: ചുരത്തിലും മറ്റു പ്രധാനപ്പെട്ട റോഡുകളിലും ക്യൂ തെറ്റിച്ചുള്ള ഓവർ ടേക്കിംഗ് മൂലം, ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളിലേക്കും മറ്റ്, അത്യാവശ്യ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ധാരാളം പേർക്ക് ഇതുകൊണ്ട് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. അനധികൃത പാർക്കിംഗ്, നിയമം ലംഘിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അപകടമായ ഡ്രൈവിംഗ് മൂലം, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടുന്നത്* തുടങ്ങിയ ഏതുതരത്തിലുള്ള നിയമലംഘനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം വാഹനങ്ങളുടെ, 1) ഫോട്ടോകൾ/ വീഡിയോകൾ/ഓഡിയോ വോയ്‌സ് 2)ജില്ല, 3)സ്ഥലം 4)തീയതി 5)സമയം 6)നിയമലംഘനം 7)വാഹനത്തിന്റെ […]
Read more

താമരശ്ശേരി ചുരം കയറാനുള്ള ഒരുക്കത്തിലാണോ, ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങളും, ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞ് പോകണം. അതേസമയം അവധിക്കാലം ആഘോഷിക്കാൻ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടില്ല എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര അവധികൾ ആയതിനാൽ യാത്രക്കാരുടെ തിരക്കാണ് ചുരത്തിൽ അനുഭവപെടുന്നത്. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനം നിർത്തുന്നതും അനധികൃത പാർക്കിംഗ് എന്നിവയും കർശനമായി നിരോധിച്ചിട്ടുമുണ്ട്, ഇനി മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്നും താമരശ്ശേരി […]
Read more

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer