Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ചുരം നവീകരണം; മരങ്ങൾ നീക്കൽ പുരോഗമിക്കുന്നു;

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിന് വനം വകുപ്പ് വിട്ടു നൽകിയ സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചുരത്തിൽ യാത്രാ ദുരിതം തുടരുന്നു. രാവിലെ മുതൽ ചുരത്തിൽ നല്ല വാഹനത്തിരക്കാണ് ഉണ്ടാവുന്നത്.

മരം ലോഡ് ചെയ്ത് മാറ്റുന്നതിനിടയിൽ നടത്തുന്ന വാഹന നിയന്ത്രണം മൂലവും യാത്രക്കാർ ദുരിതം അനുഭവിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്ന് അരി കയറ്റി വന്ന ലോറി തകരാറിലായി ചൊവ്വാഴ്ച രാവിലെ 5ന് ചുരം 6ാം വളവിൽ കുടുങ്ങി. ഭാഗികമായി ഗതാഗത തടസ്സം സൃഷ്ടിച്ച് കിടന്ന ലോറി കേടുപാടുകൾ തീർത്ത് ഇവിടെ നിന്ന് പോയത് ബുധനാഴ്ച വൈകിട്ട് 5.30 ന് ആണ്.

വലിയ വാഹനങ്ങൾ നിയന്ത്രണം ലംഘിച്ച് വരുന്നതും കാറുകളും മറ്റും ലൈൻ തെറ്റിച്ച് ഓവർ ടേക്ക് ചെയ്ത് പോകാൻ ശ്രമിക്കുന്നതും ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഇവിടെ പലപ്പോഴും പാളുന്നതും ചുരത്തിലെ കുരുക്ക് വർധിക്കാൻ കാരണമാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer