Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.

ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം – നാലാം മൈൽ – കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ പച്ചിലക്കാട് പനമരം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തു നിന്നുള്ളവർ പനമരം-നാലാം മൈൽ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവർ പടിഞ്ഞാറത്തറ നാലാം മൈൽ വഴിയും പോകേണ്ടതാണ്. കൂടാതെ വടുവൻചാൽ ഭാഗത്തു നിന്നും പോകുന്നവർ നാടുകാണി ചുരം വഴിയും യാത്ര ചെയ്യണമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer