Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Traffic

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ.ആർ. ലാമ്പ് എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയശേഷം നിശ്ചിത റോഡുകളുടെ ഒരു വശത്ത് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം. പാർക്കിംഗ് അനുവദിച്ചിരിക്കുന്ന റോഡുകൾ, പബ്ലിക് ലൈബ്രറി–നന്ദാവനം റോഡ്, മ്യൂസിയം–നന്ദാവനം റോഡ്, എൽ.എം.എസ്–ജി.വി. രാജ റോഡ്, ജി.വി. രാജ–വേൾഡ് വാർ റോഡ്, പി.എം.ജി–ലോ കോളേജ് റോഡ്, […]
Read more

ചാവക്കാട്ബൈ പാസ്– ചേറ്റുവ റോഡിൽ മണിക്കൂറുകൾ നീണ്ട കടുത്ത ട്രാഫിക് ബ്ലോക്ക്; പോലീസിന് പകരം ട്രാഫിക് നിയന്ത്രിച്ച് നാട്ടുകാരൻ

തൃശൂർ: ചാവക്കാട് ബൈപാസ് റോഡിലും അതിനോട് ബന്ധിപ്പിച്ച ചാവക്കാട്– ചേറ്റുവ റോഡിലും ഇന്ന് ഉച്ചയോട് കൂടി മണിക്കൂറുകളോളം കടുത്ത ട്രാഫിക് ബ്ലോക്ക്. വാഹനങ്ങൾ നീങ്ങാതെ നില്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും നാട്ടുകാരക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായി പോലീസിന്റെ അഭാവത്തിൽ അരിബൂർ സ്വദേശി ശ്രീകുമാർ തന്നെ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഇടക്കിടെ ചില സ്വകാര്യ, സർക്കാർ ബസുകളുടെ കണ്ടക്ടർമാരും ഇറങ്ങി സഹായിച്ചു. ചാവക്കാട് ട്രാഫിക് പോലീസ് സ്ഥലത്തെത്താത്തതിനാൽ, വൈറ്റ്സ്വാൻ ന്യൂസ് ടീം ചാവക്കാട് പോലീസ് സ്റ്റേഷനുമായി […]
Read more

താമരശ്ശേരി ചുരത്തിൽ ക്രയിൻ മറിഞ്ഞു; രൂക്ഷമായ ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ മരം കയറ്റുന്നതിനിടെ ക്രെയിൻ മറിഞ്ഞു. സാരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. നിലവിൽ ലക്കിടിയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട ക്രെയിൻ ഉയർത്താനുള്ള ക്രെയിൻ എത്തുന്നതേയുള്ളു. ചുരത്തിലുള്ള ഗതാഗത തടസം […]
Read more

ദേശീയപാതയിൽ ഗതാഗതം ദുഷ്കരമാകുന്നു

എറണാകുളം: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് ഇടപ്പള്ളി. ദേശീയപാതയിൽ ഇടപ്പള്ളി മേൽപാലം മുതൽ കൂനമ്മാവ് വരെ ഭാഗങ്ങളിൽ കുണ്ടും കുഴികളും നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമാകുന്നു. മഴ വെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നതു മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടങ്ങളിലും താൽക്കാലിക റോഡാണു നിർമിച്ചിരിക്കുന്നത്. ഇടപ്പള്ളി മേൽപാലം, കുന്നുംപുറം, ചേരാനല്ലൂർ സിഗ്നൽ കവല, വരാപ്പുഴ പാലം, പുത്തൻപള്ളി, ഷാപ്പുപടി, ഷെഡ്പടി, കൂനമ്മാവ്, കാവിൽനട, വള്ളുവള്ളി തുടങ്ങിയ ഭാഗങ്ങളിലാണു റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴ ശക്തമായതോടെ റോഡിലെ […]
Read more

ഗതാഗതക്കുരുക്കിനു ആശ്വാസ൦; കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ചു

എറണാകുളം: ഗതാഗത കുരുക്കിന് ആശ്വാസം എന്നോണം കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ച് ടാറിങ് നടത്തി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായി. ദിവസങ്ങളായി കാലടിയിൽ തുടരുന്ന ഗതാഗതക്കുരുക്കിനും ശമനമായിരിക്കുകയാണ്. കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 2 ദിവസമായി നടത്തി വന്ന പാലം ബഹിഷ്കരണ സമരവും സമരവും അവസാനിപ്പിച്ചു. പാലത്തിന്റെ ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു സമരം. ‌ഞായറാഴ്ച രാത്രിയിൽ പാലത്തിന്റെ 2 പ്രവേശന ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. മഴ ഇല്ലാതിരുന്നതു മൂലം […]
Read more

കുഴിയിൽ നിന്നും കുഴിയിലേക്ക്; താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും കുഴികളായി

എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അട‌ച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു. എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിട‌െ ഒരു […]
Read more

ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു. ഒരു സ്വകാര്യ ഏജൻസിയുടെ പഠനത്തിലാണ് ബംഗളൂരു നഗരം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരമായി തെരഞ്ഞെടുത്തത്. പത്തു കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ്‌ ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ കണക്കുകൾ പ്രകാരം ബംഗളൂരു നഗരവാസികൾ വർഷത്തിൽ 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്. ജനസംഖ്യ വർദ്ധനവും വാഹനങ്ങളുടെ വർദ്ധനവും ദിനംപ്രതി വർദ്ധിക്കുന്ന നഗരത്തിൽ […]
Read more

അരൂർ -തുറവൂർ ദേശീയപാത: ​ഗതാഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

മേൽപാത നിർമാണം നടക്കുന്ന അരൂർ – തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങൾ ഇതുവഴി കടത്തി വിടില്ല. അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത […]
Read more

Recent News

Advertisement
WhiteswanTV Footer