Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ.ആർ. ലാമ്പ് എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയശേഷം നിശ്ചിത റോഡുകളുടെ ഒരു വശത്ത് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം.

പാർക്കിംഗ് അനുവദിച്ചിരിക്കുന്ന റോഡുകൾ, പബ്ലിക് ലൈബ്രറി–നന്ദാവനം റോഡ്, മ്യൂസിയം–നന്ദാവനം റോഡ്, എൽ.എം.എസ്–ജി.വി. രാജ റോഡ്, ജി.വി. രാജ–വേൾഡ് വാർ റോഡ്, പി.എം.ജി–ലോ കോളേജ് റോഡ്, എസ്.എം.സി–ഇടപ്പഴിഞ്ഞി റോഡ് എന്നിവയാണ്.

ഗതാഗത തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതായിരിക്കും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം–വഴുതക്കാട് വഴിയും, പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി–നന്തൻകോട് വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer